പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി അറേബ്യയിലേക്ക്; കശ്മീര്‍ പ്രശ്നം ഉള്‍പ്പെടെയുള്ള ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി അറേബ്യയിലേക്ക്; കശ്മീര്‍ പ്രശ്നം ഉള്‍പ്പെടെയുള്ള ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍

കശ്മീര്‍ പ്രശ്നം ഉള്‍പ്പെടെയുള്ള ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി അറേബ്യയിലേക്ക്. 2019 ഓഗസ്റ്റ് അഞ്ചുമുതലുള്ള ഇന്ത്യയുടെ നിയമവിരുദ്ധവും ഏകപക്ഷീയവുമായ നടപടികളില്‍ നിന്ന് ഉരുത്തിരിഞ്ഞ ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ ഓഫീസ് (എഫ്ഒ) പ്രസ്താവനയില്‍ പറഞ്ഞു.


പാകിസ്ഥാനോട് വളരെ അടുത്ത് നില്‍ക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാണ്. ഇന്ത്യയുടെ കശ്മീര്‍ നടപടിക്ക് മറുപടിയായി ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തരംതാഴ്ത്തി ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാകിസ്ഥാന്‍ പുറത്താക്കിയിരുന്നു.

കശ്മീര്‍ പ്രശ്നം അന്താരാഷ്ട്രവല്‍ക്കരിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യയുടെ വാദം. യാഥാര്‍ത്ഥ്യം അംഗീകരിക്കാനും ഇന്ത്യാവിരുദ്ധ നിലപാചടുകള്‍ അവസാനിപ്പിക്കാനും ഇസ്ലാമാബാദിനോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends