ഇന്ത്യയുടെ റൂപേ കാര്‍ഡിന് യു.എ.ഇയില്‍ അനുമതി; കാര്‍ഡ് പ്രായോഗികമാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം; കാര്‍ഡ് ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് അധികൃതര്‍

ഇന്ത്യയുടെ റൂപേ കാര്‍ഡിന് യു.എ.ഇയില്‍ അനുമതി; കാര്‍ഡ് പ്രായോഗികമാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം; കാര്‍ഡ് ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് അധികൃതര്‍

ഇന്ത്യയുടെ റൂപേ കാര്‍ഡിന് യു.എ.ഇയില്‍ അനുമതി ലഭിച്ചതോടെ പ്രായോഗിക നടപടികള്‍ ഊര്‍ജിതമായി. കാര്‍ഡ് ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. ഉഭയകക്ഷി ബന്ധത്തില്‍ ശക്തമായ ചുവടുവെപ്പാണിതെന്നും കേന്ദ്രം വിശദീകരിക്കുന്നു.കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശന വേളയിലാണ് റൂപേ കാര്‍ഡിന് യു.എ.ഇയില്‍ ഔദ്യോഗികമായി അംഗീകാരം ലഭിച്ചത്.തെരഞ്ഞെടുത്ത വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ മികച്ച നിരക്കിളവ് ലഭിക്കുമെന്നാണ് നാഷനല്‍ പേയ്‌മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അധികൃതര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വേള്‍ഡ് എക്സ്പോ, ദുബൈ വ്യാപാരോത്സവം എന്നിവയുടെ സമയത്ത് കൂടുതല്‍ നിരക്കിളവ് ലഭിക്കും.


ഇന്ത്യയില്‍ 60 കോടി റൂപേ കാര്‍ഡുകളാണ് ഇതിനകം വിതരണം ചെയ്തത്. യു.എ.ഇയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഈ കാര്‍ഡ് പല വിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഒന്നിലധികം ബേങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കാന്‍ സൗകര്യമുണ്ട്.

Other News in this category4malayalees Recommends