ദുബായ് ബസ് അപകടം; ഒമാനി ഡ്രൈവര്‍ നടത്തിയ കുറ്റസമ്മതം സാങ്കേതിക കാരണങ്ങളാല്‍ നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍; അപകടത്തിന് കാരണം അശാസ്ത്രീയമായി നിര്‍മിച്ച വേഗനിയന്ത്രണ സംവിധാനമായിരുന്നെന്നും വാദം

ദുബായ് ബസ് അപകടം; ഒമാനി  ഡ്രൈവര്‍ നടത്തിയ കുറ്റസമ്മതം സാങ്കേതിക കാരണങ്ങളാല്‍ നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍;  അപകടത്തിന് കാരണം അശാസ്ത്രീയമായി നിര്‍മിച്ച വേഗനിയന്ത്രണ സംവിധാനമായിരുന്നെന്നും വാദം

മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തില്‍ ഡ്രൈവര്‍ നടത്തിയ കുറ്റസമ്മതം സാങ്കേതിക കാരണങ്ങളാല്‍ നിലനില്‍ക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദുബായ് കോടതിയില്‍ പറഞ്ഞു. അപകടത്തിന്റെ കാരണം തന്റെ പിഴവാണെന്ന് ഒമാന്‍ സ്വദേശിയായ ബസ് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.


സംഭവത്തില്‍ ഏഴ് വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഡ്രൈവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. വിധിക്കെതിരെ ഡ്രൈവര്‍ നല്‍കിയ അപ്പീലിന്മേല്‍ വ്യാഴാഴ്ച കോടതി വാദം കേട്ടു. ഒക്ടോബര്‍ 31-ന് അപ്പീല്‍ കോടതി വിധിപറയും. അപകടത്തിന് കാരണമായത് അശാസ്ത്രീയമായി നിര്‍മിച്ച വേഗനിയന്ത്രണ സംവിധാനമായിരുന്നെന്ന് ഡ്രൈവറുടെ അഭിഭാഷകന്‍ വാദിച്ചു.

ഒമാനില്‍ നിന്ന് ദുബായിലേക്ക് വരികയായിരുന്ന ബസാണ് ജൂണ്‍ ആറിന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് വലിയ ഉയരമുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ വച്ചിരുന്ന സൈന്‍ ബോര്‍ഡിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. പെരുന്നാള്‍ ആഘോഷിച്ച ശേഷം ഒമാനില്‍ നിന്ന് മടങ്ങിയെത്തിയവരായിരുന്നു ബസിലുണ്ടായിരുന്നതില്‍ ഭൂരിഭാഗം പേരും.

Other News in this category4malayalees Recommends