റവ.ഫാ. ബിന്നി എം കുരുവിളയുടെ പൗരോഹിത്യരജത ജൂബിലിയും, യാത്രയയപ്പും, ഓണാഘോഷവും നടന്നു

റവ.ഫാ. ബിന്നി എം കുരുവിളയുടെ പൗരോഹിത്യരജത ജൂബിലിയും, യാത്രയയപ്പും, ഓണാഘോഷവും നടന്നു
കാല്‍ഗറി: കാല്‍ഗറി സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരിയായിരുന്ന റവ.ഫാ. ബിന്നി എം കുരുവിളയുടെ പൗരോഹിത്യരജത ജൂബിലിയും, യാത്രയയപ്പും, ഓണാഘോഷവും നടന്നു.


കൊച്ചി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കാല്‍ഗറി ഫാല്‍ക്കണ്‍റിഡ്ജ് എം.എല്‍.എ ദേവീന്ദര്‍ ടൂര്‍, നോര്‍ത്ത് മൗണ്ട് ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാസ്റ്റര്‍ ഗ്രേഗ് ഭട്ട്, സെന്റ് മദര്‍ തെരേസാ സീറോ മലബാര്‍ ചര്‍ച്ച് വികാരി ഫാ. സജോ പുതുശേരി, ബില്‍ഡിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ജോസ് വര്‍ഗീസ്, എം.സി.എ.സി മുന്‍ പ്രസിഡന്റ് ജോസഫ് ജോണ്‍, എം.എം.വി.എസ് സെക്രട്ടറി വിനി വര്‍ഗീസ്, എം.ജി.ഒ.സി.എസ്.എം ജോയിന്റ് സെക്രട്ടറി കുമാരി റെബേക്ക ജോര്‍ജ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.


ചടങ്ങില്‍ കാല്‍ഗറി മേയര്‍ നഹീദ് നെന്‍ഷിയുടെ വീഡിയോ സന്ദേശം പ്രദര്‍ശിപ്പിച്ചു. ഇടവക മാനേജിംഗ് കമ്മിറ്റി അംഗം ബാബു പോള്‍, ബിന്നി എം. കുരുവിള അച്ചന് ഫലകം നല്‍കി ആദരിച്ചു. തുടര്‍ന്നു ഇടവകയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു.


ചടങ്ങിന് സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടേയും, മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടേയും ക്രിസ്തീയ ഗാനാലാപനവുമുണ്ടായിരുന്നു. ഫാ. ബിന്നി അച്ചനും, ലതാ ബിന്നിയും മറുപടി പ്രസംഗങ്ങള്‍ നടത്തി.


ജോസഫ് ജോര്‍ജ്, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ സ്റ്റേജ് കോര്‍ഡിനേറ്റേഴ്‌സായിരുന്ന ചടങ്ങിനു ജേക്കബ് മാത്യു സ്വാഗതവും, ട്രസ്റ്റി അനില്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു. തുടര്‍ന്നു വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ചടങ്ങുകള്‍ സമംഗളം പര്യവസാനിച്ചു.


Other News in this category4malayalees Recommends