ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ നിര്‍ണായക ശക്തിയായേക്കും; ലേബറിനെ മറികടന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ ടോറികള്‍ക്ക് പുറകെ രണ്ടാം സ്ഥാനത്തെത്തും; ബ്രെക്‌സിറ്റ് വിരുദ്ധരെല്ലാം ഈ പാര്‍ട്ടിക്കൊപ്പം

ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ നിര്‍ണായക ശക്തിയായേക്കും;  ലേബറിനെ മറികടന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ ടോറികള്‍ക്ക് പുറകെ രണ്ടാം സ്ഥാനത്തെത്തും; ബ്രെക്‌സിറ്റ് വിരുദ്ധരെല്ലാം ഈ പാര്‍ട്ടിക്കൊപ്പം

ബ്രെക്‌സിറ്റ് അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട പാര്‍ട്ടികളുടെ ഭാവി നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമായി വര്‍ത്തിക്കുമെന്ന് ഏറ്റവും പുതിയ ഏറ്റവും പുതിയ യുഗോവ് വോട്ട് ട്രാക്കര്‍ പോള്‍ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം അടുത്ത് തന്നെ തെരഞ്ഞെടുപ്പോടെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ നിര്‍ണായക ശക്തിയായേക്കുമെന്നാണ് പ്രവചനം. തെരഞ്ഞെടുപ്പില്‍ ലേബറിനെ മറികടന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ ടോറികള്‍ക്ക് പുറകെ രണ്ടാം സ്ഥാനത്തെത്താനുള്ള സാധ്യത ശക്തമായിരിക്കുകയാണ്.

ബ്രെക്‌സിറ്റ് വിരുദ്ധരെല്ലാം ഈ പാര്‍ട്ടിക്കൊപ്പം അണി ചേരുമ്പോള്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ ടോറികള്‍ക്കായിരിക്കും വോട്ട് ചെയ്യുന്നത്. എന്നാല്‍ ബ്രെക്‌സിറ്റിലെ നിലപാടില്ലായ്മ ലേബറിനെ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് പുറകില്‍ അതായത് മൂന്നാം സ്ഥാനത്തെത്തിക്കുകയും ചെയ്യും.ഏറ്റവും പുതിയ പോള്‍ഫലം അനുസരിച്ച് അടുത്ത് തന്നെ തെരഞ്ഞെടുപ്പ് നടന്നാല്‍ 32 ശതമാനം വോട്ടുകള്‍ നേടുന്ന കണ്‍സര്‍വേറ്റീവുകള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തും. എന്നാല്‍ ലേബറിനെ മറികടന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ 23 ശതമാനം നേടി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്യും.

എന്നാല്‍ ലേബര്‍ പാര്‍ട്ടിക്ക് വെറും 21 ശതമാനം വോട്ട് മാത്രമേ നേടാന്‍ സാധിക്കുകയുള്ളൂ. ജോ സ്വിന്‍സന്റെ നേതൃത്വത്തില്‍ ബ്രെക്‌സിറ്റ് കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുത്തതാണ് ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് പുതിയ ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടാക്കിയിരിക്കുന്നത്. അടുത്ത സര്‍ക്കാര്‍ രൂപികരിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചാല്‍ ബ്രെക്‌സിറ്റ് നിര്‍ത്തി വയ്ക്കുമെന്ന ദൃഢമായ വാഗ്ദാനമാണ് സ്വിന്‍സന്‍ നല്‍കിയിരിക്കുന്നത്.തല്‍ഫലമായി പുതിയ പോളില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ 19 ശതമാനത്തില്‍ നിന്നുമാണ് 23 ശതമാനം വോട്ടുകള്‍ നേടുന്നതിലേക്ക് ഉയര്‍ന്നിരിക്കന്നത്.

നിര്‍ഭാഗ്യവശാല്‍ ബ്രെക്‌സിറ്റ് കാര്യത്തില്‍ അവിടെയും ഇവിടെയും തൊടാത്ത ലേബര്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം 23 ശതമാനം വോട്ടില്‍ നിന്നും 21 ശതമാനമായി ഇടിഞ്ഞ് താണിരിക്കുന്നു. എന്നാല്‍ ബ്രെക്‌സിറ്റിനെ പൂര്‍ണമായും അംഗീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തിരിക്കുന്ന ടോറി നേതാവ് ബോറിസ് ജോണ്‍സന്റെ നയത്തെ അംഗീകരിക്കുന്നവരുമേറെയുണ്ടെന്ന് പോളിലൂടെ വെളിപ്പെട്ടിരിക്കുന്നു. അതിലൂടെ ടോറികള്‍ക്ക് അടുത്ത ഇലക്ഷനില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കുമെന്നും പോള്‍ ഫലം വെളിപ്പെടുത്തുന്നു. എന്നാല്‍ ബ്രെക്സിറ്റിന്റെ കാര്യത്തില്‍ ടോറികള്‍ക്കും ലേബറിനുമുണ്ടായ പാളിച്ചകളുടെ ഗുണം ലിബറല്‍ ഡെമോക്രാറ്റുകളുണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അതിനാല്‍ അവരെ കരുതേണ്ടിയിരിക്കുന്നുവെന്നുമാണ് മുന്‍ ലേബര്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ടോണി ബ്ലെയര്‍ പ്രവചിക്കുന്നത്.


Other News in this category4malayalees Recommends