യുകെയില്‍ കാന്‍സറിനുള്ള പുതിയ പ്രീസിഷന്‍ മരുന്നുകള്‍ കുട്ടികള്‍ക്ക് നിഷേധിക്കുന്നു; ഇത്തരം മരുന്നുകള്‍ മുതിര്‍ന്നവരേക്കാള്‍ ഫലപ്രദം കുട്ടികളിലാണെങ്കിലും ഇവ നല്‍കുന്നില്ലെന്ന് ഡോക്ടര്‍മാര്‍; ഇത് സംബന്ധിച്ച നിയമങ്ങളിലെ അനാവശ്യ കാര്‍ക്കശ്യം അപകടകരം

യുകെയില്‍ കാന്‍സറിനുള്ള പുതിയ പ്രീസിഷന്‍ മരുന്നുകള്‍ കുട്ടികള്‍ക്ക് നിഷേധിക്കുന്നു; ഇത്തരം മരുന്നുകള്‍ മുതിര്‍ന്നവരേക്കാള്‍ ഫലപ്രദം കുട്ടികളിലാണെങ്കിലും ഇവ നല്‍കുന്നില്ലെന്ന് ഡോക്ടര്‍മാര്‍; ഇത് സംബന്ധിച്ച നിയമങ്ങളിലെ അനാവശ്യ കാര്‍ക്കശ്യം അപകടകരം
യുകെയില്‍ കാന്‍സറിനുള്ള പുതിയ പ്രീസിഷന്‍ മരുന്നുകള്‍ കുട്ടികള്‍ക്ക് നിഷേധിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇവ മുതിര്‍ന്നവര്‍ക്ക് നല്‍കുമ്പോഴും കുട്ടികള്‍ക്ക് നല്‍കാത്ത ദുരവസ്ഥയാണ് നിലനില്‍ക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പേകുന്നത്. ഇത് സംബന്ധിച്ച നിയമങ്ങളിലെ അനാവശ്യ കാര്‍ക്കശ്യം അപകടകരമായിരിക്കുന്നുവെന്നാണ് റോയല്‍ മാര്‍സ്‌ഡെന്‍ ഹോസ്പിറ്റലിലെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചിലെയും ഡോക്ടര്‍മാര്‍ മുന്നറിയിപ്പേകുന്നത്.

ജനിതക തകരാറുകള്‍ മൂലം കാന്‍സര്‍ ബാധിച്ച വെറും ഏഴ് ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ഇത്തരം പുതിയ മരുന്നുകള്‍ ലഭ്യമാക്കുന്നതെന്നാണ് യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് കാന്‍സറില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഇവരുടെ പഠനം എടുത്ത് കാട്ടുന്നത്. ഇത്തരം മരുന്നുകളില്‍ നിന്നുള്ള ഗുണം കാന്‍സര്‍ രോഗികളായ മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കായിരിക്കുമുണ്ടാവുകയെന്നും എന്നിട്ടും ഇവര്‍ക്ക് ഈ മരുന്നുകള്‍ നിഷേധിക്കപ്പെടുന്നുവെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.

ആരോഗ്യമുള്ള ഒരു കോശം മ്യൂട്ടേറ്റ് ചെയ്യപ്പെടുകയും തുടര്‍ന്ന് അത് നിയന്ത്രണാതീതമായി വിഭജിക്കുകയും ചെയ്യുന്നതിനാലാണ് കാന്‍സറുണ്ടാകുന്നത്. പ്രീസിഷന്‍ മരുന്നുകളിലൂടെ ഇത്തരത്തില്‍ കോശങ്ങള്‍ വിഭജിക്കുന്നത് നിയന്ത്രിക്കാനും കാന്‍സര്‍ ഭേദമാക്കാനും സാധിക്കുന്നുവെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.കാന്‍സറിന്റെ മൂലകാരണത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നതിലൂടെ പാര്‍ശ്വഫലങ്ങള്‍ വളരെ കുറച്ച് മാത്രമുണ്ടാക്കി പ്രവര്‍ത്തിക്കാനും ഈ മരുന്നുകള്‍ക്ക് സാധിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഈ സമീപനത്തിലൂടെയാണ് ഇത്തരം മരുന്നുകള്‍ മുതിര്‍ന്നവരില്‍ ഉപയോഗിക്കുന്നത്.

ഈ മരുന്നുകള്‍ ഇത്തരത്തില്‍ വ്യാപകമായി എങ്ങിനെയാണ് കുട്ടികളിലും ഉപയോഗിക്കുകയെന്നാണ് പുതിയ പഠനത്തിലൂടെ ഗവേഷകര്‍ അന്വേഷിച്ചിരിക്കുന്നത്.ഓരോ വര്‍ഷവും ഏതാണ്ട് 1850 കുട്ടികളെയാണ് കാന്‍സര്‍ ബാധിച്ച് ചികിത്സിക്കുന്നത്. എന്നാല്‍ രാജ്യത്തെ മൊത്തം കാന്‍സര്‍ ബാധിതരുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികളിലെ കാന്‍സര്‍ വെറും ഒരു ശതമാനം മാത്രമേയുള്ളൂ. ലൂക്കീമിയ പോലുള്ള കാന്‍സര്‍ ചികിത്സകളില്‍ വന്‍ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും ബ്രെയിന്‍ ട്യൂമര്‍, കിഡ്‌നി, എല്ല് എന്നിവയിലെ കാന്‍സറുകള്‍ക്കുള്ള ചികിത്സകളില്‍ ഇനിയും പുരോഗതി ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും പഠനം എടുത്ത് കാട്ടുന്നു.


Other News in this category4malayalees Recommends