'ധോണി ഇനിയും തുടരുന്നത് ശരിയാണെന്നു തോന്നുന്നില്ല; മറ്റുള്ളവരാല്‍ പുറത്താക്കപ്പെടുന്നതിനു വഴിയൊരുക്കാതെ ധോണി തന്നെ സ്വയം കളി നിര്‍ത്തുന്നതാണ് ഏറ്റവും ഉചിതം'; തുറന്നു പറഞ്ഞ് സുനില്‍ ഗവാസ്‌കര്‍

'ധോണി ഇനിയും തുടരുന്നത് ശരിയാണെന്നു തോന്നുന്നില്ല; മറ്റുള്ളവരാല്‍ പുറത്താക്കപ്പെടുന്നതിനു വഴിയൊരുക്കാതെ ധോണി തന്നെ സ്വയം കളി നിര്‍ത്തുന്നതാണ് ഏറ്റവും ഉചിതം'; തുറന്നു പറഞ്ഞ് സുനില്‍ ഗവാസ്‌കര്‍

ധോണിയുടെ സമയമെത്തിയെന്നും അദ്ദേഹം വിരമിക്കുന്നതാണ് നല്ലതെന്നുമാണ് മുന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ദേശീയ മാധ്യമമായ ആജ് തകിനു നല്‍കിയ അഭിമുഖത്തിലാണ് ഗവാസ്‌കര്‍ നിലപാടറിയിച്ചത്.''അദ്ദേഹത്തോടുള്ള എല്ലാ ആദരവോടും കൂടി തന്നെയാണ് ഇങ്ങനെ പറയുന്നത്. ധോണി ഇനിയും തുടരുന്നത് ശരിയാണെന്നു തോന്നുന്നില്ല. ഇന്ത്യ മുന്നോട്ട് ചിന്തിക്കുകയാണ് ഇനി ചെയ്യേണ്ടത്. ടീമില്‍ നിന്നും മറ്റുള്ളവരാല്‍ പുറത്താക്കപ്പെടുന്നതിനു വഴിയൊരുക്കാതെ ധോണി തന്നെ സ്വയം കളി നിര്‍ത്തുന്നതാണ് ഏറ്റവും ഉചിതം.''- ഗവാസ്‌കര്‍ പറഞ്ഞു.


ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ദിവസം ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിരുന്നു. ധോണിയെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഒരു ട്വീറ്റാണ് ഇതിനു വഴിവച്ചത്. വിരമിക്കലിനെക്കുറിച്ച് പ്രഖ്യാപിക്കാന്‍ ധോണി വാര്‍ത്താ സമ്മേളനം വിളിച്ചേക്കുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍.
Other News in this category4malayalees Recommends