യുഎസിലെ ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ കുടിയേറ്റക്കാരെ ചോദ്യം ചെയ്യുന്നത് കൂടുതല്‍ കര്‍ക്കശമാക്കി; മാതൃരാജ്യങ്ങളിലേക്ക് തിരിക്കാന്‍ ഭയം പ്രകടിപ്പിക്കുന്ന കുടിയേറ്റക്കാരെ ചോദ്യം ചെയ്യുന്നത് യുഎസ്‌സിഐഎസിലെയും സിബിപിയിലെയും ഉദ്യോഗസ്ഥര്‍

യുഎസിലെ ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ കുടിയേറ്റക്കാരെ ചോദ്യം ചെയ്യുന്നത് കൂടുതല്‍ കര്‍ക്കശമാക്കി; മാതൃരാജ്യങ്ങളിലേക്ക് തിരിക്കാന്‍ ഭയം പ്രകടിപ്പിക്കുന്ന കുടിയേറ്റക്കാരെ ചോദ്യം ചെയ്യുന്നത് യുഎസ്‌സിഐഎസിലെയും സിബിപിയിലെയും ഉദ്യോഗസ്ഥര്‍
യുഎസിലെ ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ കുടിയേറ്റക്കാരെ ചോദ്യം ചെയ്യുന്നത് കൂടുതല്‍ കര്‍ക്കശമാക്കിയെന്ന് റിപ്പോര്‍ട്ട്. ട്രംപ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇത് സംബന്ധിച്ച കര്‍ക്കശമായതും വിവാദമുയര്‍ത്തുന്നതുമായ പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഇത്തരം ചോദ്യം ചെയ്യലുകള്‍ കര്‍ക്കശമാക്കിയിരിക്കുന്നത്.ഇത്തരത്തില്‍ ചോദ്യം ചെയ്യല്‍ കര്‍ക്കശമാക്കാന്‍ ട്രംപ് സര്‍ക്കാരും കടുത്ത ഇമിഗ്രേഷന്‍ നയങ്ങള്‍ നടപ്പിലാക്കണമെന്ന് വാദിക്കുന്നവരും ദീര്‍ഘകാലമായി ചെലുത്തുന്ന സമ്മര്‍ദത്തിന്റെ ഭാഗമായിട്ടാണ് ബോര്‍ഡര്‍ ഏജന്റുമാര്‍ ഈ നയം നടപ്പിലാക്കാന്‍ തുടങ്ങിയിരിക്കുന്നത്.

ഇത് പ്രകാരം അസൈലം ഓഫീസര്‍മാര്‍ക്ക് പുറമെ ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാരും ഇത്തരത്തില്‍ ചോദ്യം ചെയ്യല്‍ ശക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിന് ഭയം പ്രകടിപ്പിച്ച അസൈലം സീക്കര്‍മാരെയാണ് ഇത്തരത്തില്‍ കൂടുതലായി ചോദ്യം ചെയ്യലിന് വിധേയരാക്കുന്നതെന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ സിബിഎസ് ന്യൂസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ചില കുടിയേറ്റക്കാരെ യുഎസ് നിയമപ്രകാരവും ഇന്റര്‍നാഷണല്‍ റെഫ്യൂജീ നിയമപ്രകാരവും ഉയര്‍ന്ന യോഗ്യത നേടിയ അസൈലം ഓഫീസര്‍മാര്‍ ചോദ്യം ചെയ്യില്ലെന്ന ഭയത്താലാണ് ഈ പൈലറ്റ് പ്രോഗ്രാം നടപ്പിലാക്കുന്നത്.

ഇത്തരം ചോദ്യം ചെയ്യലുകള്‍ വിട്ട് വീഴ്ചയില്ലാതെ നടപ്പിലാക്കാന്‍ ട്രംപ് ഭരണകൂടം ബോര്‍ഡര്‍ പട്രോളിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്തരം ഭയം രേഖപ്പെടുത്തുന്ന കുടിയേറ്റക്കാരെ ചോദ്യം ചെയ്യുന്നത് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ അംഗീകരിക്കുന്നില്ലെന്ന് വാദിച്ചാണ് സര്‍ക്കാര്‍ ഈ നയം നടപ്പിലാക്കിയിരിക്കുന്നത്. യുഎസിലെ സുരക്ഷിതമായ ഒരിടത്തിലെത്തിയ കുടിയേറ്റക്കാരെ ഈ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ ചോദ്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്നാണ് അറ്റോര്‍ണിമാരും ഇമിഗ്രന്റ് അഡ്വക്കറ്റുകളും വാദിക്കുന്നത്.

അതിനാല്‍ പുതിയ നയം വിട്ട് വീഴ്ചയില്ലാതെ നടപ്പിലാക്കണമെന്നും അവര്‍ തറപ്പിച്ച് പറയുന്നു.ഈ പൈലറ്റ് പ്രോഗ്രാം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യുരിറ്റി മാസങ്ങളായി നടപ്പിലാക്കി വരുന്നുണ്ട്. മാതൃരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിന് ഭയം രേഖപ്പെടുത്തിയ കുടിയേറ്റക്കാരെ കസ്റ്റംസസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍, യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്(യുഎസ്‌സിഐഎസ്) അസൈലം ഓഫീസര്‍മാര്‍ ചോദ്യം ചെയ്യുന്ന പ്രക്രിയക്ക് ഡിഎച്ച്എസാണ് മേല്‍നോട്ടം നടത്തുന്നത്.

Other News in this category



4malayalees Recommends