ഓസ്‌ട്രേലിയ ലോകത്തില്‍ ഏറ്റവും വന്യ ഒട്ടകങ്ങളുള്ള രാജ്യം; ഒട്ടക ഓട്ട മത്സരങ്ങള്‍ക്ക് പ്രചാരമേറെ; ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഒട്ടകങ്ങളെത്തി; ഇന്ത്യക്കാരായ ഒട്ടക ഇടയന്‍മാര്‍ ഓസ്‌ട്രേലിയയിലെ ആദ്യ മുസ്ലീം കുടിയേറ്റക്കാര്‍

ഓസ്‌ട്രേലിയ ലോകത്തില്‍ ഏറ്റവും വന്യ ഒട്ടകങ്ങളുള്ള രാജ്യം; ഒട്ടക ഓട്ട മത്സരങ്ങള്‍ക്ക് പ്രചാരമേറെ; ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഒട്ടകങ്ങളെത്തി; ഇന്ത്യക്കാരായ ഒട്ടക ഇടയന്‍മാര്‍ ഓസ്‌ട്രേലിയയിലെ ആദ്യ മുസ്ലീം കുടിയേറ്റക്കാര്‍
എന്നാല്‍ ലോകത്ത് ഏറ്റവുമധികം വന്യ ഒട്ടകങ്ങളുള്ള രാജ്യമാണ് ഓസ്‌ട്രേലിയയെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമാണ് ബ്രിട്ടീഷ് ഭരണകാലത്ത് സൈനിക ആവശ്യങ്ങള്‍ക്കായി ഇവിടേക്ക് ഒട്ടകങ്ങളെയെത്തിച്ചതെന്നും രേഖകള്‍ വെളിപ്പെടുത്തുന്നു. കപ്പലില്‍ എത്തിച്ച ഈ ഒട്ടകങ്ങള്‍ക്കൊപ്പം എത്തിയ ഇന്ത്യക്കാരായ ഒട്ടക ഇടയന്‍മാര്‍ ഓസ്‌ട്രേലിയയിലെ ആദ്യ മുസ്ലീം കുടിയേറ്റക്കാരായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

കാലക്രമേണ കാട് കയറ്റി വിട്ട ഒട്ടകങ്ങള്‍ പെറ്റ് പെരുകിയാണ് ഇവിടെ വന്യ ഒട്ടകങ്ങള്‍ വര്‍ധിച്ചിരിക്കുന്നത്. ഇവ പെരുപ്പം നിയന്ത്രണാതീതമായിത്തീര്‍ന്നപ്പോള്‍ ഒട്ടകങ്ങളെ കൊല്ലുന്നത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒരു കാലത്ത് നയമായി സ്വീകരിച്ചിട്ടുമുണ്ട്.1800 കളുടെ ആരംഭത്തില്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ബ്രിട്ടീഷുകാര്‍ അവരുടെ ഓസ്ട്രേലിയന്‍ പര്യവേഷണങ്ങളില്‍ കുതിരകളേയും കഴുതകളെയും സഹായികളായി ഉപയോഗിച്ചതോടെയാണ് ഇവിടേക്ക് ഒട്ടകങ്ങളെ വന്‍ തോതില്‍ എത്തിക്കാന്‍ തുടങ്ങിയത്.

വന്‍തോതില്‍ എത്തിച്ച ഒട്ടകങ്ങള്‍ക്ക് പ്രായമായതോടെ ഇവ ഉപയോഗ ശൂന്യമായതോടെയാണ് ഇവ ഓസ്‌ട്രേലിയക്ക് ഭാരമാകാന്‍ തുടങ്ങിയത്.ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ആധുനിക ഗതാഗത സംവിധാനങ്ങള്‍ വ്യാപകമായതോടെ ഒട്ടകങ്ങളെ ആവശ്യമില്ലാതെയുമായി. തുടര്‍ന്ന് ഒട്ടകങ്ങളെ കൊന്നൊടുക്കാനായി1920 ല്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ 'ക്യാമല്‍ ഡിസ്ട്രക്ഷന്‍ ആക്റ്റ്' പാസാക്കി. അത് വഴി ഇവയെ വെടിവെച്ച് കൊല്ലാന്‍ ആര്‍ക്കും അനുമതി നല്‍കപ്പെട്ടു.

തങ്ങളുടെ ഓമനമൃഗങ്ങളായ ഒട്ടകങ്ങളെ വെടിവച്ച് കൊല്ലുന്നത് താങ്ങാനാവാതെ അവയെ ചിലര്‍ കാട് കയറ്റി വിട്ടതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയില്‍ വന്യ ഒട്ടകങ്ങള്‍ പെരുകിയത്.2008 ആയപ്പേഴേക്കും അവയുടെ എണ്ണം ഒരു മില്യണിലും കൂടുതലായിരുന്നു.തുടര്‍ന്ന് വന്‍ തുക ചെലവാക്കി അവയെ വെടി വച്ച് കൊന്ന് അധികൃതര്‍ അവയുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കുകയും ചെയ്തു.

Other News in this category



4malayalees Recommends