രാജകീയ വിവാഹം; ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ മകള്‍ ശൈഖാ മറിയം ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി; വരന്‍ അബുദാബി രാജകുടുംബാംഗം

രാജകീയ വിവാഹം; ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ മകള്‍ ശൈഖാ മറിയം ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി; വരന്‍ അബുദാബി രാജകുടുംബാംഗം

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖാ മറിയം ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി. അബുദാബി രാജകുടുംബാംഗം ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാനാണ് വരന്‍. വെള്ളിയാഴ്ച രാവിലെ ദമ്പതിമാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് ശൈഖ മറിയത്തിന്റെ മൂത്ത സഹോദരി ശൈഖ ലത്തീഫ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹവാര്‍ത്തയും ചിത്രവും പങ്കുവെച്ചത്.


വ്യാഴാഴ്ചയാണ് ഇസ്ലാമിക ആചാരപ്രകാരമുള്ള വിവാഹ കര്‍മങ്ങളും വിവാഹക്കരാറില്‍ ഒപ്പുവെക്കലും നടന്നത്. ശൈഖ മറിയത്തിന്റെ സഹോദരങ്ങളും മറ്റ് രാജകുടുംബാംഗങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നു. 2018 ഓഗസ്റ്റ് 28-നായിരുന്നു വിവാഹനിശ്ചയം. യു.കെ.യിലെ സാന്‍ഹര്‍സ്റ്റ് മിലിട്ടറി അക്കാദമിയില്‍നിന്ന് ബിരുദം നേടിയ ശൈഖ് ഖാലിദ് പരിശീലനത്തിലെ പരിശ്രമങ്ങള്‍ക്ക് മേജര്‍ ജനറല്‍ ദിവാന്‍ മിശ്ര ചന്ദ് പ്ലാറ്റൂണ്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

Other News in this category4malayalees Recommends