ദുബായ് വിമാനത്താവളത്തില്‍ സൗജന്യ ടാക്‌സി സര്‍വീസ് തുടങ്ങി; taxiDXB സംവിധാനം എല്ലാ യാത്രക്കാര്‍ക്കും ലഭ്യം

ദുബായ് വിമാനത്താവളത്തില്‍ സൗജന്യ ടാക്‌സി സര്‍വീസ് തുടങ്ങി;  taxiDXB  സംവിധാനം എല്ലാ യാത്രക്കാര്‍ക്കും ലഭ്യം

ദുബായ് വിമാനത്താവളത്തില്‍ സൗജന്യ ടാക്‌സി സര്‍വീസ് തുടങ്ങി. taxiDXB എന്ന് പേരിട്ടിരിക്കുന്ന സംവിധാനം എല്ലാ യാത്രക്കാര്‍ക്കും ലഭ്യമാവും. വിമാനത്താവളങ്ങളിലെ ഗേറ്റുകളില്‍ എത്തിച്ചേരാനോ അല്ലെങ്കില്‍ വെറുതെ ചുറ്റിയടിച്ച് എയര്‍പോര്‍ട്ട് കാണാനോ ഒക്കെ ടാക്‌സികളെ ഉപയോഗപ്പെടുത്താം. കുടുംബങ്ങള്‍ക്കും പ്രായമായവര്‍ക്കുമായിരിക്കും ടാക്‌സികളില്‍ മുന്‍ഗണന. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന 15 വാഹനങ്ങളാണ് മൂന്നാം ടെര്‍മിനലില്‍ സജ്ജമാക്കിയിരിക്കുന്നത്. മറ്റിടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും ദുബായ് വിമാനത്താവള അധികൃതര്‍ അറിയിച്ചു.


Other News in this category



4malayalees Recommends