മത സൗഹാര്‍ദ്ദം; ക്രൈസ്തവ ആരാധനയ്ക്കു പോകുന്നവരുടെ സൗകര്യാര്‍ഥം അബുദാബിയില്‍ പുതിയ ബസ് സര്‍വീസ്; നഗരത്തിലെ മുഖ്യ ബസ് സ്റ്റേഷനില്‍ നിന്നു മുഷ്‌റിഫ് ഏരിയയിലെ ചര്‍ച്ചുകളിലേക്കും തിരിച്ചും സര്‍വീസ്

മത സൗഹാര്‍ദ്ദം;  ക്രൈസ്തവ ആരാധനയ്ക്കു പോകുന്നവരുടെ സൗകര്യാര്‍ഥം അബുദാബിയില്‍ പുതിയ ബസ് സര്‍വീസ്; നഗരത്തിലെ മുഖ്യ ബസ് സ്റ്റേഷനില്‍ നിന്നു മുഷ്‌റിഫ് ഏരിയയിലെ ചര്‍ച്ചുകളിലേക്കും തിരിച്ചും സര്‍വീസ്

ക്രൈസ്തവ ആരാധനയ്ക്കു പോകുന്നവരുടെ സൗകര്യാര്‍ഥം അബുദാബിയില്‍ പുതിയ ബസ് സര്‍വീസ് (എക്‌സ് 09) ആരംഭിക്കുന്നു. നഗരത്തിലെ മുഖ്യ ബസ് സ്റ്റേഷനില്‍ നിന്നു മുഷ്‌റിഫ് ഏരിയയിലെ ചര്‍ച്ചുകളിലേക്കും തിരിച്ചുമാണു സര്‍വീസ്.

സഹിഷ്ണുതാ വര്‍ഷാചരണ ഭാഗമായാണു സേവനം ആരംഭിക്കുന്നതെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. കൂടുതല്‍ പേര്‍ പ്രാര്‍ഥനയ്ക്ക് എത്തുന്ന വെള്ളിയാഴ്ചകളില്‍ മാത്രമായിരിക്കും ബസ് സര്‍വീസ്. രാവിലെ 6 മുതല്‍ രാത്രി 9 വരെ 30 മിനിറ്റ് ഇടവിട്ട് സര്‍വീസുണ്ടാകും.

അല്‍സാഹിയ എയര്‍ടെര്‍മിനലില്‍ നിന്നു മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലേക്കു മറ്റൊരു സര്‍വീസും (എക്‌സ് 10) ആരംഭിച്ചിട്ടുണ്ട്. രാവിലെ 6 മുതല്‍ രാത്രി 10 വരെ 1 മണിക്കൂര്‍ ഇടവിട്ടായിരിക്കും സേവനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Other News in this category

4malayalees Recommends