സൗദിയില്‍ സ്വദേശിവത്ക്കരണം വീണ്ടും ശക്തമാക്കുന്നു; ടെലികോം, ഐ.ടി മേഖലയിലെ 14,000 തൊഴിലവസരങ്ങള്‍ സൗദിവല്‍ക്കരിക്കുന്നതിന് വിവിധ മന്ത്രാലയങ്ങള്‍ നീക്കമാരംഭിച്ചു; പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായേക്കാം

സൗദിയില്‍ സ്വദേശിവത്ക്കരണം വീണ്ടും ശക്തമാക്കുന്നു; ടെലികോം, ഐ.ടി മേഖലയിലെ 14,000 തൊഴിലവസരങ്ങള്‍ സൗദിവല്‍ക്കരിക്കുന്നതിന് വിവിധ മന്ത്രാലയങ്ങള്‍ നീക്കമാരംഭിച്ചു; പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായേക്കാം

സ്വകാര്യ മേഖലയില്‍ പതിനാലായിരത്തോളം പേരെ പിരിച്ചുവിട്ട് സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു. ടെലികോം, ഐ.ടി മേഖലയിലാണ് സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്. പുതിയഉദ്യോഗാര്‍ത്ഥികള്‍ക്കാവശ്യമായ പരിശീലന പദ്ധതികള്‍ സാങ്കേതികവിദ്യാ മന്ത്രാലയം നടപ്പിലാക്കും.


ടെലികോം, ഐ.ടി മേഖലയിലെ 14,000 തൊഴിലവസരങ്ങള്‍ സൗദിവല്‍ക്കരിക്കുന്നതിനാണ് വിവിധ മന്ത്രാലയങ്ങള്‍ സംയുക്ത നീക്കമാരംഭിച്ചത്. നാല് ഘട്ടങ്ങളിയാണ് പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് രംഗത്തെ തൊഴിലുകളും രണ്ടാം ഘട്ടത്തില്‍ ഡാറ്റാ അനാലിസിസ് തൊഴിലുകളും സൗദിവല്‍ക്കരിക്കുന്നതിനാണ് പ്രാധാന്യം നല്‍കുക.

തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പ്രോജക്ട് മാനേജര്‍, കോള്‍ സെന്റര്‍ ജീവനക്കാര്‍ എന്നീ തൊഴിലുകളും സ്വദേശിവല്‍ക്കരിക്കുമെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡെപ്യൂട്ടി മിനിസ്റ്റര്‍ എഞ്ചി. ഹൈത്തം അല്‍ ഉഹലി പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീനം നല്‍കുന്നതിനും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും മാനവശേഷി വികസന നിധി സാമ്പത്തിക സഹായം നല്‍കും.

Other News in this category4malayalees Recommends