സൗദി ദേശീയ ദിനം; വമ്പിച്ച ഓഫറുമായി സൗദി എയര്‍ലൈന്‍സ്; പത്തു ലക്ഷം സീറ്റുകള്‍ 99 റിയാല്‍ നിരക്കില്‍ വില്‍ക്കാന്‍ തീരുമാനം; സെപ്തംബര്‍ 23ന് മുന്‍പ് സീറ്റുകള്‍ ബുക്ക് ചെയ്യണം

സൗദി ദേശീയ ദിനം; വമ്പിച്ച ഓഫറുമായി സൗദി എയര്‍ലൈന്‍സ്; പത്തു ലക്ഷം സീറ്റുകള്‍ 99 റിയാല്‍ നിരക്കില്‍ വില്‍ക്കാന്‍ തീരുമാനം;  സെപ്തംബര്‍ 23ന് മുന്‍പ് സീറ്റുകള്‍ ബുക്ക് ചെയ്യണം
സൗദി ദേശീയ ദിനത്തോട് അനുബന്ധിച്ച് വമ്പിച്ച ഓഫറുമായി സൗദി എയര്‍ലൈന്‍സ്. പത്തു ലക്ഷം സീറ്റുകള്‍ 99 റിയാല്‍ നിരക്കില്‍ വില്‍ക്കാനാണ് സൗദിയയുടെ തീരുമാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയദിനാഘോഷ പരിപാടികള്‍ ആരംഭിച്ചു.

സൗദിയുടെ 89-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് സൗദി എയര്‍ലൈന്‍സ് വലിയ തോതിലുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചത്. ആഭ്യാന്തര സര്‍വീസില്‍ പത്ത് ലക്ഷം ടിക്കറ്റുകള്‍ 99 റിയാല്‍ നിരക്കില്‍ നല്‍കും. ഇക്കണോമി ക്ലാസില്‍ ഒണ്‍വെ ടിക്കറ്റിനാണ് ഈ നിരക്ക് ഈടാക്കുക. ഇതോടൊപ്പം 5 ശതമാനം വാറ്റ് കൂടി നല്‍കണം. 2019 ഒക്ടോബര്‍ പതിനഞ്ച് മുതല്‍ 2020 മാര്‍ച്ച് 31 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇന്ന് മുതല്‍ സെപ്തംബര്‍ 23ന് മുന്‍പ് സീറ്റുകള്‍ ബുക്ക് ചെയ്യണം. വിമാനക്കമ്പനികളും ടെലിഫോണ്‍ കമ്പനികളും മറ്റും വലിത തോതിലുള്ള ഓഫറുകള്‍ ആണ് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.


Other News in this category



4malayalees Recommends