യുകെയില്‍ പ്രതിവര്‍ഷം 70,000ത്തോളം പേരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കുന്നു; കാരണം ആരോഗ്യകരമായ പ്രശ്‌നങ്ങള്‍; 2014 മുതല്‍ 363,280 ലൈസന്‍സുകള്‍ ക്യാന്‍സലാക്കി; ലൈസന്‍സ് നഷ്ടപ്പെട്ടവരില്‍ 86 ശതമാനവും മോട്ടോര്‍ സൈക്കിളുകാര്‍

യുകെയില്‍ പ്രതിവര്‍ഷം 70,000ത്തോളം പേരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കുന്നു; കാരണം ആരോഗ്യകരമായ പ്രശ്‌നങ്ങള്‍; 2014 മുതല്‍ 363,280 ലൈസന്‍സുകള്‍ ക്യാന്‍സലാക്കി; ലൈസന്‍സ് നഷ്ടപ്പെട്ടവരില്‍ 86 ശതമാനവും മോട്ടോര്‍ സൈക്കിളുകാര്‍
യുകെയില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഡ്രൈവര്‍ ആന്‍ഡ് വെഹിക്കില്‍ ലൈസന്‍സിംഗ് ഏജന്‍സി അഥവാ ഡിവിഎല്‍എ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കുന്നവരുടെ എണ്ണം പെരുകി വരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ റിക്വസ്റ്റിലൂടെ വെളിച്ചത്ത് വന്ന വിവരങ്ങള്‍ പ്രകാരം യുകെയില്‍ പ്രതിവര്‍ഷം 70,000ത്തോളം പേരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 2014 മുതല്‍ 363,280 ലൈസന്‍സുകള്‍ ക്യാന്‍സലാക്കിയിട്ടുണ്ട്.വര്‍ഷം തോറും ഇത്തരത്തില്‍ ലൈസന്‍സ് നഷ്ടപ്പെട്ടവരില്‍ 86 ശതമാനവും മോട്ടോര്‍ സൈക്കിളുകാരാണെന്നും വ്യക്തമായിട്ടുണ്ട്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലൈസന്‍സ് നഷ്ടപ്പെടുന്നവരില്‍ 14 ശതമാനം പേരുമായി ബസ്-ലോറി ഡ്രൈവര്‍മാരാണ് രണ്ടാം സ്ഥാനത്തുള്ളത്.പരിധി വിട്ടുള്ള മദ്യപാനം, ചുഴലി രോഗം, കാഴ്ചക്കുറവ്. ഓര്‍മയില്ലാതാവല്‍,മാനസികാരോഗ്യ പ്രശ്നം, നാഡീ രോഗങ്ങള്‍, ഹൃദ്രോഗം, മയക്കുമരുന്ന് കഴിച്ചതിനെ തുടര്‍ന്നുള്ള തകരാറുകള്‍ , പെട്ടെന്ന് അന്ധത ബാധിക്കല്‍, ഡയബറ്റിസ് തുടങ്ങിയ പത്ത് കാരണങ്ങളെ തുടര്‍ന്നാണ് മുഖ്യമായും ഇത്തരത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെടുന്നത്.

ഈ വിധത്തില്‍ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യപ്പെടുന്നവരുടെ എണ്ണത്തില്‍ 2016 മുതല്‍ പെരുപ്പമേറെയാണെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്. 2018ല്‍ ഇതില്‍ കുതിച്ച് ചാട്ടമുണ്ടായി ഇത്തരക്കാരുടെ എണ്ണം 73,724 ആയി ഉയര്‍ന്നിട്ടുണ്ട്.ലൈസന്‍സ് റദ്ദാക്കലിന് വിധേയമായവരില്‍ ഏതാണ്ട് മൂന്നില്‍ രണ്ട് ഭാഗം പേരും അതായത് 65 ശതമാനം പേരും 50 വയസിന് മേല്‍ കൂടുതല്‍ പ്രായമുള്ളവരാണ്. എന്നാല്‍ ഈ വര്‍ഷം ഇതുവരെയായി കൗമാരക്കാരുടെ 829 ലൈസന്‍സുകളാണ് ക്യാന്‍സലേഷന് വിധേയമായിരിക്കുന്നത്.

2019ല്‍ റദ്ദാക്കിയ ലൈസന്‍സുകളുടെ എണ്ണം പരിഗണിച്ചാല്‍ മദ്യപാനമാണ് ലൈസന്‍സുകള്‍ റദ്ദാക്കുന്നതിനുള്ള ഏറ്റവും വലിയ ഒറ്റക്കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതനുസരിച്ച് 2019ല്‍ 5450 ലൈസന്‍സുകളാണ് മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് റദ്ദാക്കിയിരിക്കുന്നത്.ചുഴലി രോഗം, അല്ലെങ്കില്‍ പെട്ടെന്ന് കാഴ്ച നഷ്ടപ്പെടല്‍ തുടങ്ങിയ അവസ്ഥകളാല്‍ 7159 പേരുടെ ലൈസന്‍സുകള്‍ ക്യാന്‍സല്‍ ചെയ്തിരിക്കുന്നു.മോശമായ കാഴ്ചയാണ് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കാരണമായിത്തീര്‍ന്നിരിക്കുന്നത്.ഇത് വഴി 2019ല്‍ 4534 പേരുടെ ലൈസന്‍സ് നഷ്ടപ്പെടുകയുണ്ടായി.








Other News in this category



4malayalees Recommends