കേരളത്തില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ്; തീയതികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളത്തില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ്; തീയതികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
കേരളത്തിലെ ഉള്‍പ്പെട നിയമസഭാ ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 21ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ 24 ആണ് നടക്കുക.

ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും കമ്മീഷന്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകള്‍ ഒക്ടോബര്‍ 21ന്, വോട്ടെണ്ണല്‍ ഒക്ടോബര്‍ 24ന്. ഹരിയാനയിലെ നിയമസഭാ കാലാവധി നവംബര്‍ 2 നും മഹാരാഷ്ട്രയില്‍ നവംബര്‍ 7 നും സമാപിക്കും. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ആണ് ഇത്. മഹാരാഷ്ട്രയില്‍ രണ്ട് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെ അയയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഇതേ നിരീക്ഷകരെ വെല്ലൂരിലേക്ക് അയച്ചിരുന്നു, ഇത് അവിടെ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നതിന് കാരണമായി, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി മലിനീകരണത്തിന് കരണമാകുന്നതിനാല്‍ പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ നിര്‍ദ്ദേശം വീണ്ടും നല്‍കുമെന്നും അറോറ പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രഥമിക നടപടികള്‍ പൂര്‍ത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ 8.94 കോടി വോട്ടര്‍മാരാണുള്ളത് ഹരിയാനയില്‍ 1.28 കോടി വോട്ടര്‍മാരാണുള്ളത്. മഹാരാഷ്ട്രയില്‍ 288 സീറ്റും ഹരിയാനയില്‍ 90 സീറ്റുമാണുള്ളത്.

മഹാരാഷ്ട്രയിലും ഹരിയാനയിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുക.

വിജ്ഞാപനം - 27 സെപ്റ്റംബര്‍

പത്രികാസമര്‍പ്പണം - 4 ഒക്ടോബര്‍

സൂക്ഷ്മപരിശോധന - 5 ഒക്ടോബര്‍

പിന്‍വലിക്കാനുള്ള അവസാനതീയതി - 7

വോട്ടെടുപ്പ് - ഒക്ടോബര്‍ 21

വോട്ടെണ്ണല്‍ ഒക്ടോബര്‍ 24

Other News in this category4malayalees Recommends