മരുമകളെ മര്‍ദ്ദിച്ചു; മദ്രാസ് ഹൈക്കോടതി റിട്ടയര്‍ഡ് ജഡ്ജ് നൂതി രാമ മോഹന്‍ റാവുവും ഭാര്യയും മകനും അറസ്റ്റില്‍

മരുമകളെ മര്‍ദ്ദിച്ചു; മദ്രാസ് ഹൈക്കോടതി റിട്ടയര്‍ഡ് ജഡ്ജ് നൂതി രാമ മോഹന്‍ റാവുവും ഭാര്യയും മകനും അറസ്റ്റില്‍

മരുമകളെ മര്‍ദ്ദിച്ച മദ്രാസ് ഹൈക്കോടതി റിട്ടയര്‍ഡ് ജഡ്ജ് നൂതി രാമ മോഹന്‍ റാവുവും ഭാര്യയും മകനും അറസ്റ്റില്‍. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്. അഞ്ച് മാസം മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ റാവുവിന്റെ മരുമകള്‍ എം സിന്ധു ശര്‍മ്മ തന്നെയാണ് പുറത്തു വിട്ടത്.


2 മിനിട്ട് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ആദ്യം റാവുവിന്റെ മകന്‍ എന്‍ വസിഷ്ടയാണ് സിന്ധുവിനെ മര്‍ദ്ദിക്കുന്നത്. ഇതിനിടെ റാവുവും ഭാര്യ ദുര്‍ഗ ജയലക്ഷ്മിയും കടന്നുവരികയും ഇരുവരെയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അവരെ വകവെക്കാതെ വസിഷ്ട മര്‍ദ്ദനം തുടരുമ്പോള്‍ റാവു സിന്ധുവിന്റെ കയ്യില്‍ പിടിച്ച് വലിക്കുകയും സോഫയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. സിന്ധുവിന്റെയും വസിഷ്ടയുടെയും കുഞ്ഞുമക്കളും വീഡിയോയിലുണ്ട്. അമ്മയെ മൂന്നു പേര്‍ ചേര്‍ന്ന് തല്ലുന്നത് നോക്കി നില്‍ക്കുകയും ഇടയില്‍ കയറാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇവരെ വശത്തേക്ക് മാറ്റി നിര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

ഏപ്രില്‍ 20നായിരുന്നു മര്‍ദ്ദനം. 27ന് ഹൈദ്രാബാദ് പോലീസ് ക്രൈം സ്റ്റേഷനില്‍ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ സിന്ധു ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. തനിക്ക് ഭ്രാന്താണെന്നും ചികിത്സിക്കണമെന്നും പറഞ്ഞാണ് അവര്‍ മര്‍ദ്ദിച്ചതെന്ന് സിന്ധു പറയുന്നു. മര്‍ദ്ദനത്തിനു ശേഷം അവശനിലയിലായ സിന്ധുവിനെ ഇവര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. സംഭവം ആരോടും പറയരുതെന്ന് റാവു തന്നെ ഭീഷണിപ്പെടുത്തിയതായി സിന്ധു പറയുന്നു. 26ന് ആശുപത്രി വിട്ട ശേഷമാണ് 27ന് സിന്ധു പരാതി നല്‍കിയത്.

Other News in this category4malayalees Recommends