പൂജയ്ക്കിടെ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന താലിമാല തിന്ന് കാള; മാല വീണ്ടെടുക്കാന്‍ ചാണകം നോക്കി വീട്ടുകാര്‍ കാത്തിരുന്നത് എട്ട് ദിവസം; ഒടുവില്‍ താലിമാല പുറത്തെടുത്തത് ശസ്ത്രക്രിയ വഴിയും; മഹാരാഷ്ട്രയില്‍ നിന്നൊരു മാലക്കഥ

പൂജയ്ക്കിടെ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന താലിമാല തിന്ന് കാള;  മാല വീണ്ടെടുക്കാന്‍ ചാണകം നോക്കി വീട്ടുകാര്‍ കാത്തിരുന്നത് എട്ട് ദിവസം;  ഒടുവില്‍ താലിമാല പുറത്തെടുത്തത് ശസ്ത്രക്രിയ വഴിയും; മഹാരാഷ്ട്രയില്‍ നിന്നൊരു മാലക്കഥ

പ്രത്യേക പൂജയ്ക്കിടെ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന താലിമാല കാള തിന്നു. മാല വീണ്ടെടുക്കാന്‍ ചാണകവും നോക്കി എട്ടു ദിവസമാണ് വീട്ടുകാര്‍ കാത്തിരുന്നത്. എന്നാല്‍ കാത്തിരിപ്പിന് ഫലം ഇല്ലാതായതോടെ കാളയുമായി ഇവര്‍ അടുത്തുള്ള മൃഗഡോക്ടറുടെ സമീപമെത്തി. മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ട് നടത്തിയ പരിശോധനയില്‍ കാളയുടെ വയറിനുള്ളില്‍ താലിമാലയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി താലിമാല പുറത്തെടുക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ റെയ്റ്റി വാഗപൂര്‍ ഗ്രാമത്തില്‍ ആണ് കാള താലിമാല വിഴുങ്ങിയ സംഭവം.


മഹാരാഷ്ട്രയിലെ പ്രശസ്തമായ പോള ആഘോഷത്തിനിടെ ആയിരുന്നു കാള മാല വിഴുങ്ങിയത്. പോള ആഘോഷത്തിന്റെ ഭാഗമായി വീട്ടിലുള്ള സ്വര്‍ണാഭരണങ്ങള്‍ ഒരു തട്ടിലാക്കി കാളയുടെ തലയില്‍ തൊട്ട് അനുഗ്രഹം വാങ്ങും. ഗ്രാമത്തിലെ കര്‍ഷകനായ ബാബുറാവു ഷിന്‍ഡയും ഭാര്യയും പോള ആഘോഷങ്ങളില്‍ പങ്കെടുത്ത് കൊണ്ടിരിക്കുമ്പോഴാണ് കറണ്ട് പോയത്. ആഘോഷങ്ങളുടെ ഭാഗമായി ഒന്നരലക്ഷം രൂപ വിലമതിക്കുന്ന താലിമാല കാളയെക്കൊണ്ട് തൊടുവിച്ച് അനുഗ്രഹം വാങ്ങുന്ന സമയത്ത് ആയിരുന്നു കറണ്ട് പോയത്. മധുരച്ചപ്പാത്തി നിറച്ച പാത്രത്തില്‍ മാലവെച്ച ശേഷം മെഴുകുതിരിയെടുക്കാന്‍ ഇവര്‍ അടുക്കളയിലേക്ക് പോയി. എന്നാല്‍, മെഴുകുതിരിയുമായി തിരികെ എത്തിയപ്പോഴേക്കും മധുരച്ചപ്പാത്തിയും താലിമാലയും കാള അകത്താക്കിയിരുന്നു.


Other News in this category4malayalees Recommends