ദുര്‍ഭരണത്തിനെതിരെ വിധിയെഴുതാന്‍ ജനങ്ങള്‍ കാത്തിരിക്കുന്നു; സര്‍ക്കാരിന്റെ ഇത്രയും നാളത്തെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ്; അഞ്ച് നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും: രമേഷ് ചെന്നിത്തല

സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകള്‍ നേരിടാന്‍ യുഡിഎഫ് സജ്ജമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ച് നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് എതിരെ വിധിയെഴുതാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. സര്‍ക്കാരിന്റെ ഇത്രയും നാളത്തെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുണ്ടാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. മഞ്ചേശ്വരത്ത് ഇതിന് മുന്നേ തെരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തെരഞ്ഞെടുപ്പിനെ വൈകിപ്പിച്ചത് ബിജെപിയാണെന്നും ചെന്നിത്തല പറഞ്ഞു.

ഒക്ടോബര്‍ 21നാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍

Other News in this category4malayalees Recommends