ബ്രഹ്മാസ്ത്രയ്ക്കായി നിരവധി സിനിമാ ഓഫറുകള്‍ നിരസിച്ച് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും

ബ്രഹ്മാസ്ത്രയ്ക്കായി നിരവധി സിനിമാ ഓഫറുകള്‍ നിരസിച്ച് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും
ബോളിവുഡിലെ ശ്രദ്ധേയരായ പ്രണയ ജോഡികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും സ്ഥീരീകരിച്ചതോടെ താരങ്ങള്‍ ഒരുമിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അയാന്‍ മുഖര്‍ജിയുടെ 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തില്‍ ഒരുമിച്ചെത്തുകയാണ് ഇരുവരും.

ബ്രഹ്മാസ്ത്രക്കായി മറ്റ് ചിത്രങ്ങളുടെ ഓഫറുകള്‍ ആലിയയും രണ്‍ബീറും നിരസിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പല നിര്‍മാതാക്കളും സമീപിച്ചിട്ടും എല്ലാ ഓഫറുകളും ഇരുതാരങ്ങളും നിരസിക്കുകയായണെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ബ്രഹ്മാസ്ത്രയില്‍ അമിതാഭ് ബച്ചന്‍, നാഗര്‍ജുന, മൗനി റോയ്, ഡിംപിള്‍ കപാഡിയ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തും. 2020ല്‍ ചിത്രം തീയേറ്ററുകളിലേക്ക് എത്തും.

Other News in this category4malayalees Recommends