വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ വെടിവെച്ച് യുവാവ് ആത്മഹത്യ ചെയ്തു

വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ വെടിവെച്ച് യുവാവ് ആത്മഹത്യ ചെയ്തു
വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ വെടിവച്ച് കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. യുപിയിലെ ലഖ്‌നൗവിലാണ് സംഭവം. ലഖ്‌നൗ സ്വദേശി മദനനാണ് (26) യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന യുവതി സഹോദരിയുമായി ഹസ്സഗഞ്ചില്‍ വാടകയ്ക്ക് കഴിയുകയായിരുന്നു. വെള്ളിയാഴ്ച യുവതിയുടെ സഹോദരി പുറത്തുപോയ സമയത്താണ് മദന്‍ വീട്ടില്‍ എത്തിയത്. വിവാഹ അഭ്യര്‍ത്ഥന വഴക്കിലെത്തിയതോടെ മദന്‍ തോക്കെടുത്ത് യുവതിയെ വെടിവക്കുകയായിരുന്നു. യുവതിയെ കൊന്ന ശേഷം അതേ തോക്കുപയോഗിച്ച് മദന്‍ ആത്മഹത്യ ചെയ്തു.

അയല്‍വാസികള്‍ എത്തി നോക്കിയപ്പോള്‍ ഇരുവരും വെടിയേറ്റ് കിടക്കുന്നത് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Other News in this category4malayalees Recommends