ക്യൂബെക്ക് പെര്‍മനന്റ് സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റിനായി 444 ഫോറിന്‍ വര്‍ക്കേര്‍സിനെ ഇന്‍വൈറ്റ് ചെയ്തു; ഏറ്റവും പുതിയ ഡ്രോ നടന്നത് ഓഗസ്റ്റ് 19ന്; ഇന്‍വിറ്റേഷനുകള്‍ ലഭിച്ചത് ക്യൂബെക്ക് ആക്ടിലെ സെക്ഷന്‍ 28 എന്ന നിയമപ്രകാരം അപേക്ഷ നിരസിച്ചവര്‍ക്ക്

ക്യൂബെക്ക് പെര്‍മനന്റ് സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റിനായി 444 ഫോറിന്‍ വര്‍ക്കേര്‍സിനെ ഇന്‍വൈറ്റ് ചെയ്തു; ഏറ്റവും പുതിയ ഡ്രോ നടന്നത് ഓഗസ്റ്റ് 19ന്;  ഇന്‍വിറ്റേഷനുകള്‍ ലഭിച്ചത് ക്യൂബെക്ക് ആക്ടിലെ സെക്ഷന്‍ 28 എന്ന നിയമപ്രകാരം അപേക്ഷ നിരസിച്ചവര്‍ക്ക്
പെര്‍മനന്റ് സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റിനായി ക്യൂബെക്ക് 444 ഫോറിന്‍ വര്‍ക്കേര്‍സിനെ ഇന്‍വൈറ്റ് ചെയ്തു. ഓഗസ്റ്റ് 19ന് നടന്ന ഡ്രോയിലാണ് ഇന്‍വിറ്റേഷനുകള്‍ അയച്ചിരിക്കുന്നത്. പ്രവിശ്യയിലെ അരിമ സിസ്റ്റത്തിലെ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റുള്ള ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യം വച്ചാണീ ഡ്രോ നടത്തിയിരിക്കുന്നത്. 2019 ജൂണ്‍ 16ന് നടപ്പിലാക്കിയ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ മൂലം അപേക്ഷകള്‍ റദ്ദാക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യം വച്ചാണീ ഡ്രോ നടത്തിയിരിക്കുന്നത്.

താഴെപ്പറയുന്ന ക്രൈറ്റീയയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പുതിയ ഡ്രോയില്‍ ഇന്‍വിറ്റേഷനുകള്‍ അയച്ചിരിക്കുന്നത്.

1- ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിന് കീഴില്‍ സമര്‍പ്പിച്ചിരിക്കുന്നതും ക്യൂബെക്ക് ആക്ടിലെ സെക്ഷന്‍ 28 എന്ന പുതിയ നിയമമനുസരിച്ച് നിരസിച്ചിരിക്കുന്നതുമായ അപേക്ഷകള്‍ സമര്‍പ്പിച്ചവര്‍.

2-2019 ഡിസംബര്‍ 17ന് മുമ്പ് എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് മിനിസ്റ്റര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നവര്‍ക്ക്.

ഇവര്‍ താഴെപ്പറയുന്ന ഏതെങ്കിലുമൊരു അവസ്ഥയെ നേരിടുന്നവരായിരിക്കണം.

എ- വിദേശികളെ തെരഞ്ഞെടുക്കുന്നതിനുള്ള നിയമത്തിലെ സെക്ഷന്‍ 5.01 ന് കീഴില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചവരും അവ നിരസിക്കപ്പെട്ടവരുമായവര്‍.

ബി- 2019 ജൂണ്‍ 16 മുതല്‍ ക്യൂബെക്കില്‍ പഠനത്തിനോ ജോലിക്കോ താമസിക്കുന്നവരും ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജീ പ്രൊട്ടക്ഷന്‍ നിയമങ്ങളുമായി പൊരുത്തപ്പെടുന്നവരുമായവര്‍.


ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിനായി കഴിഞ്ഞ വര്‍ഷമായിരുന്നു അരിമ ആരംഭിച്ചിരുന്നത്. എക്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ഫലപ്രദമായി സമര്‍പ്പിക്കുന്നതിനാണിത് സജ്ജമാക്കിയത്.

Other News in this category



4malayalees Recommends