യുഎസിലേക്ക് വരുന്ന കുടിയേറ്റക്കാരെ തടഞ്ഞ് വയ്ക്കുന്നതിന് എല്‍സാല്‍വദോറുമായി യുഎസ് കരാറുണ്ടായേക്കും; ഇത് പ്രകാരം മറ്റ് രാജ്യങ്ങളില്‍ നിന്നും ഗ്വാട്ടിമാലയിലൂടെ യുഎസ്-മെക്‌സിക്കന്‍ അതില്‍ത്തിയിലെത്തുന്നവരെ യുഎസിന് നാട് കടത്താം

യുഎസിലേക്ക് വരുന്ന കുടിയേറ്റക്കാരെ തടഞ്ഞ് വയ്ക്കുന്നതിന് എല്‍സാല്‍വദോറുമായി യുഎസ് കരാറുണ്ടായേക്കും; ഇത് പ്രകാരം മറ്റ് രാജ്യങ്ങളില്‍ നിന്നും ഗ്വാട്ടിമാലയിലൂടെ യുഎസ്-മെക്‌സിക്കന്‍ അതില്‍ത്തിയിലെത്തുന്നവരെ യുഎസിന് നാട് കടത്താം
യുഎസിലേക്ക് വരുന്ന കുടിയേറ്റക്കാരെ തടഞ്ഞ് വയ്ക്കുന്നതിന് എല്‍സാല്‍വദോറുമായി ഒരു കരാറിലൊപ്പിടാന്‍ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തി യുഎസ് അധികൃതര്‍ രംഗത്തെത്തി.അതായത് അവിടെ ആക്രമങ്ങളുണ്ടായാലും അവിടെ നിന്നും യുഎസിലേക്ക് അഭയാര്‍ത്ഥികളെത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള കരാറിലാണ് എല്‍സാല്‍വദോറുമായുണ്ടാക്കാന്‍ ആലോചിക്കുന്നതെന്നാണ് യുഎസ് വെളിപ്പെടുത്തുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ക്കും അഭയം നല്‍കുകയും അവര്‍ക്ക് യുഎസിലേക്ക് വരുന്നതിന് വഴിയൊരുക്കുകയും ചെയ്യുന്ന ഏറ്റവും അപകടം പിടിച്ച സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യമാണ് എല്‍സാല്‍വദോറെന്നും വെള്ളിയാഴ്ച യുഎസ് വെളിപ്പെടുത്തിയിട്ടുണ്ട്.

അതിനാല്‍ ഇത്തരം കുടിയേറ്റക്കാര്‍ യുഎസിലേക്ക് കടന്ന് വരാതെ തടഞ്ഞ് വയ്ക്കുന്നതിനുള്ള ഒരു കരാറായിരിക്കും ആ രാജ്യവുമായി ഉണ്ടാക്കാന്‍ സാധ്യതയെന്നും യുഎസ് അധികൃതര്‍ സൂചനയേകുന്നു. ആക്ടിംഗ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയായ കെവിന്‍ മാക് അലീനാണ് ഇത് സംബന്ധിച്ച കരാറിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിലേക്കുള്ള കുടിയേറ്റം ഇക്കഴിഞ്ഞ മേയില്‍ റെക്കോര്‍ഡിലെത്തിയിരുന്നുവെങ്കിലും യുഎസ് ഇതിനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചതിനാല്‍ ഇപ്പോള്‍ അത്തരം കുടിയേറ്റങ്ങള്‍ കുറഞ്ഞിരിക്കുകയാണ്.

ഇത്തരത്തില്‍ അനധികൃത കുടിയേറ്റങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് എല്‍സാല്‍വദോറുമായി പുതിയ കരാറുണ്ടാക്കാന്‍ ഒരുങ്ങുന്നതെന്നും മാക് അലീന്‍ വ്യക്തമാക്കുന്നു. ഗ്വാട്ടിമാലയിലൂടെ മറ്റ് രാജ്യങ്ങളില്‍ നിന്നും യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലേക്കെത്തിയ കുടിയേറ്റക്കാരെ പുതിയ കരാര്‍ പ്രകാരം യുഎസിന് നാട് കടത്താന്‍ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.തുടര്‍ന്ന് ഇവര്‍ക്ക് ഗ്വാട്ടിമാലയില്‍ അസൈലം നല്‍കാനും വ്യവസ്ഥയുണ്ടാക്കും.

Other News in this category



4malayalees Recommends