ഓസ് ട്രേലിയയിലെ കൃഷി ശാസ്ത്രജ്ഞന്‍ കേരളത്തിലെ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ മാര്‍ഗം നിര്‍ദേശിച്ച് രംഗത്ത്; മലയോര മേഖലകളിലെ കൃഷിരീതികളില്‍ അഴിച്ച് പണി വരുത്തണമെന്ന് കദംബോട് സിദ്ദിഖ്

ഓസ് ട്രേലിയയിലെ കൃഷി ശാസ്ത്രജ്ഞന്‍ കേരളത്തിലെ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ മാര്‍ഗം നിര്‍ദേശിച്ച് രംഗത്ത്; മലയോര മേഖലകളിലെ കൃഷിരീതികളില്‍ അഴിച്ച് പണി വരുത്തണമെന്ന് കദംബോട് സിദ്ദിഖ്
കേരളം അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെ തരണം ചെയ്യുന്നതിനായി കേരളത്തിലെ മലയോര മേഖലകളില്‍ കൃഷിരീതികളില്‍ അഴിച്ച് പണി അനുവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ച് ഓസ്‌ട്രേലിയന്‍ കൃഷി ശാസ്ത്രജ്ഞനായ കദംബോട് സിദ്ദിഖ് രംഗത്തെത്തി. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ് ട്രേലിയയിലെ കൃഷി ശാസ്ത്രജ്ഞനാണ് ഇദ്ദേഹം.

ഇതിനായി കേരളത്തിലെ മേഖലയില്‍ വിദഗ് ധ പഠനത്തിനായി വിപുലമായ പദ്ധതി നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പേകുന്നു.മലയോര മേഖലകളിലെ കൃഷിയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയില്‍ നിന്ന് പുറത്തിറങ്ങിയ പുസ്തകം തയാറാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചവരില്‍ ഒരാളാണ് യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ഈ പ്രഫസറെന്നതിനാല്‍ അദ്ദേഹത്തിന്‍െ നിര്‍ദേശം ഏറെ പ്രാധാന്യമേറിയതാണ്.കേരളത്തിലെ മലയോര മേഖലയെ സംരക്ഷിക്കാനായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചിരുന്നു.

Other News in this category



4malayalees Recommends