ഓസ്ട്രേലിയന്‍ സിറ്റിസണ്‍ഷിപ്പ് ലഭിക്കുന്നതില്‍ അഞ്ചില്‍ ഒരാള്‍ ഇന്ത്യാക്കാര്‍; 2018ല്‍ പൗരത്വം അനുവദിച്ച 1,27,674 പേരില്‍ 28,470 പേരും ഇന്ത്യക്കാര്‍; ബ്രിട്ടീഷുകാര്‍ രണ്ടാം സ്ഥാനത്ത്; പൗരത്വ അപേക്ഷ പരിഗണിക്കുന്നതിലെ ഇളവുകള്‍ ഗുണം ചെയ്തു

ഓസ്ട്രേലിയന്‍ സിറ്റിസണ്‍ഷിപ്പ്  ലഭിക്കുന്നതില്‍ അഞ്ചില്‍ ഒരാള്‍ ഇന്ത്യാക്കാര്‍; 2018ല്‍ പൗരത്വം അനുവദിച്ച 1,27,674 പേരില്‍ 28,470 പേരും ഇന്ത്യക്കാര്‍; ബ്രിട്ടീഷുകാര്‍ രണ്ടാം സ്ഥാനത്ത്; പൗരത്വ അപേക്ഷ പരിഗണിക്കുന്നതിലെ ഇളവുകള്‍ ഗുണം ചെയ്തു
പുതിയ പൗരത്വം ലഭിക്കുന്നവരില്‍ അഞ്ചിലൊന്ന് പേരും ഇന്ത്യക്കാരാണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2018ല്‍ ഏറ്റവും കൂടുതല്‍ പൗരത്വം ലഭിച്ചിരിക്കുന്നവര്‍ ഇന്ത്യക്കാരാണ്. അതായത് 200 രാജ്യങ്ങളില്‍ നിന്നുള്ള മൊത്തം 1,27,674 പേര്‍ക്കാണ് ഓസ്‌ട്രേലിയന്‍ പൗരത്വം ലഭിച്ചിരിക്കുന്നത്. ഇവരില്‍ 28,470 പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടീഷുകാരുടെ എണ്ണത്തേക്കാള്‍ ഇന്ത്യക്കാര്‍ ഇരട്ടിയിലധികമാണെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഇതനുസരിച്ച് 2018ല്‍ പൗരത്വം നേടിയിരിക്കുന്നത് 13,364 ബ്രിട്ടീഷുകാര്‍ മാത്രമാണ്.'ഇപ്പോള്‍ ഓസ്ട്രേലിയയില്‍ കൂടുതല്‍ സുരക്ഷിതത്വം തോന്നുന്നുവെന്നാണ് നിരവധി ഇന്ത്യക്കാരടക്കമുള്ളവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.എണ്ണായിരത്തിലേറെ പേരാണ് ഓസ്ട്രേലിയന്‍ പൗരത്വ ദിനമായ സെപ്റ്റംബര്‍ 17ന് പുതുതായി സിറ്റിസണ്‍ഷിപ്പ് നേടിയിരിക്കുന്നത്.

പൗരത്വ അപേക്ഷകള്‍ പരിഗണിക്കുന്നതിലും തീരുമാനമെടുക്കുന്നതിലുമുണ്ടായിരുന്ന കാലതാമസം അവസാനിപ്പിക്കാന്‍ കൂടുതല്‍ നടപടികളെടുത്തതായും, അതിനാല്‍ പൗരത്വം ലഭിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നുവെന്നുമാണ് ഗവണ്‍മെന്റ് അവകാശപ്പെടുന്നത്. ഇതിലൂടെ 2018-19ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 80 ശതമാനം വര്‍ദ്ധനവാണ് പൗരത്വം അനുവദിക്കുന്നതിലുണ്ടായിരിക്കുന്നത്.2018-19ല്‍ 1,27,674 പേര്‍ക്കാണ് ഓസ്ട്രേലിയ പുതിയതായി പൗരത്വം അനുവദിച്ചിരിക്കുന്നത്. തൊട്ട് മുമ്പത്തെ കൊല്ലത്തില്‍ ഇത് 81,000 മാത്രമായിരുന്നു. 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പൗരത്വ നിരക്കാണിത്.

Other News in this category



4malayalees Recommends