ഹൗഡി മോദി പരിപാടി ഇന്ന് ; ട്രംപും മോദിയും ഒരേ വേദിയിലെത്തുമ്പോള്‍ ഇന്ത്യ യുഎസ് ബന്ധത്തിലെ പുതിയ വഴിത്തിരുവുകളിലേക്ക് കണ്ണും നട്ട് പ്രവാസികള്‍

ഹൗഡി മോദി പരിപാടി ഇന്ന് ; ട്രംപും മോദിയും ഒരേ വേദിയിലെത്തുമ്പോള്‍ ഇന്ത്യ യുഎസ് ബന്ധത്തിലെ പുതിയ വഴിത്തിരുവുകളിലേക്ക് കണ്ണും നട്ട് പ്രവാസികള്‍
നയതന്ത്ര, വാണിജ്യ മേഖലകളില്‍ പുതിയ ചുവടുവയ്പുകള്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കമായി. ഹൂസ്റ്റണില്‍ ഇന്ന് ഹൗഡി മോദി പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മോദിക്കൊപ്പം വേദി പങ്കിടും.

ഹൗഡി മോദി പരിപാടിയില്‍ ട്രംപ് പങ്കെടുക്കുന്നത്, ഇന്ത്യ അമേരിക്ക ബന്ധത്തിലെ പുതിയ നാഴികക്കല്ലാണ്. ആഗോള നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയര്‍ത്താനും അമേരിക്കയുടെ വിശ്വസ്ത പങ്കാളിയാകാനുമുള്ള അവസരം ഇതിലൂടെ കൈവരുമെന്നാണ് വെള്ളിയാഴ്ച അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് മോദി പറഞ്ഞത്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഒത്തുകൂടുന്ന ഒരു പരിപാടിയില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുക്കുന്നത്. 50,000ത്തോളം പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ട്രംപ് എത്തുന്നത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കപ്പെടുന്നത്.ഇന്നലെ ഹൂസ്റ്റണില്‍ പ്രമുഖ ഊര്‍ജകമ്പനികളുടെ സി.ഇ.ഒമാരുമായി മോദി കൂടിക്കാഴ്ച നടത്തി.

നാളെ യു. എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. അതേസമയം, പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി ട്രംപ് നാളെ കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ചയാണ് ട്രംപ് മോദി ഔദ്യോഗിക കൂടിക്കാഴ്ച.

Other News in this category4malayalees Recommends