പാലാ നാളെ പോളിംഗ് ബൂത്തിലേക്ക് ; ഇന്ന് നിശബ്ദ പ്രചാരണം

പാലാ നാളെ പോളിംഗ് ബൂത്തിലേക്ക് ; ഇന്ന് നിശബ്ദ പ്രചാരണം
വാശിയേറിയ പ്രചരണങ്ങള്‍ക്കൊടുവില്‍ പാലാ നാളെ പോളിംഗ് ബൂത്തിലേക്ക്. മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണമാണ്. എഴുപത്തിയൊമ്പതിനായിരത്തി ഒരുന്നൂറ്റി ഏഴ് വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 13 സ്ഥാനാര്‍ത്ഥികള്‍ മത്സരംഗത്തുണ്ട്.ഞായറാഴ്ചയായതിനാല്‍ പള്ളികള്‍ കേന്ദ്രീകരിച്ചാണ് സ്ഥാനാര്‍ത്ഥികളുടെ ഇന്നത്തെ പ്രചാരണം.

തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മൂന്ന് കമ്പനി കേന്ദ്ര സേന അടക്കം 700 സുരക്ഷ ഉദ്യോഗസ്ഥരെ പാലായില്‍ വിന്യാസിക്കും. രാവിലെ 7 മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിംഗ്. അത്യാധുനിക സംവിധാനമുള്ള എം 3 വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക. അഞ്ച് മാതൃക ബൂത്തുകളും ഒരു വനിതാ നിയന്ത്രിത ബൂത്തും ക്രമീകരിച്ചിട്ടുണ്ട്.

അഞ്ച് പ്രശ്‌ന സാധ്യതാ ബൂത്തുകളിലും പ്രത്യേക നിരീക്ഷകരെ നിയോഗിക്കും. ഇവിടത്തെ മുഴുവന്‍ നടപടി ക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തും.

Other News in this category4malayalees Recommends