ടൈറ്റാനിയം ഡയോക്‌സൈഡ് അടങ്ങിയ നാനോ ലയറുകള്‍ മേഘത്തിനുമേല്‍ വര്‍ഷിക്കും; മേഘങ്ങളിലെ നീരാവി ഘനീഭവിച്ചു രാസപ്രക്രിയയിലൂടെ ജലത്തുള്ളിയാക്കി മണ്ണിലേക്ക് വീഴും; നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കാന്‍ യുഎഇ

നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കാനുള്ള പരീക്ഷണം യുഎഇയില്‍ ആരംഭിച്ചു. ടൈറ്റാനിയം ഡയോക്‌സൈഡ് അടങ്ങിയ നാനോ ലയറുകള്‍ മേഘത്തിനുമേല്‍ വര്‍ഷിക്കുമ്പോള്‍ മേഘങ്ങളിലെ നീരാവി ഘനീഭവിച്ചു രാസപ്രക്രിയയിലൂടെ ജലത്തുള്ളിയാക്കി മാറ്റുന്നു. ഇങ്ങനെയാണ് കൃത്രിമമഴ പെയ്യിക്കുന്നത്.

ലബോറട്ടറിയില്‍ നടത്തിയ പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ മഴയ്ക്കായി യുഎഇയില്‍ നാനോ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മഴ വര്‍ധിപ്പിക്കാനുള്ള യുഎഇ ഗവേഷണ പദ്ധതിയുടെ ഡയറക്ടര്‍ അല്‍യ അല്‍ മന്‍സൂരി പറഞ്ഞു. ക്ലൗഡ് സീഡിങ് സംവിധാനം ഘടിപ്പിച്ച് അല്‍ഐന്‍ വിമാനത്താവളത്തില്‍നിന്നു പുറപ്പെടുന്ന വിമാനം യുഎഇയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലാണ് മഴ പെയ്യിക്കുക. അമേരിക്കന്‍ മാനുഫാക്ച്വറിങ്, ആര്‍ഡി കമ്പനിയുടെയും സംയുക്ത പദ്ധതിയാണ് കൃത്രിമ മഴയ്ക്കായുള്ള നാനോ സാങ്കേതിക വിദ്യ.

Other News in this category4malayalees Recommends