ഉംറ തീര്‍ത്ഥാടകരുടെ തിരക്ക്; സൗദി എയര്‍ലൈന്‍സിന്റെ കോഴിക്കോട് - ജിദ്ദ അധിക സര്‍വീസ് നാളെ; 26നും അധിക സര്‍വീസ്

ഉംറ തീര്‍ത്ഥാടകരുടെ തിരക്ക്; സൗദി എയര്‍ലൈന്‍സിന്റെ കോഴിക്കോട് - ജിദ്ദ അധിക സര്‍വീസ് നാളെ; 26നും അധിക സര്‍വീസ്

ഉംറ തീര്‍ഥാടകരുടെ തിരക്കു പരിഗണിച്ച് സൗദി എയര്‍ലൈന്‍സ് നാളെയും 26നും അധിക സര്‍വീസ് നടത്തുന്നു. ജിദ്ദയിലേക്കുള്ള വിമാനങ്ങളില്‍ ടിക്കറ്റ് കിട്ടാതെ തീര്‍ഥാടകര്‍ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണിത്. കോഴിക്കോട്ടുനിന്ന് ഗള്‍ഫ് നാടുകളിലെ മറ്റു വിമാനത്താവളങ്ങളില്‍ എത്തി അവിടെ മണിക്കൂറുകളോളം തങ്ങിയാണു പല തീര്‍ഥാടകരും ജിദ്ദയില്‍ എത്തുന്നത്.


അധിക സര്‍വീസുകള്‍ തീര്‍ഥാടകര്‍ക്ക് ആശ്വാസമാകും. നാളെയും 26നും പ്രാദേശിക സമയം രാവിലെ ഏഴരയ്ക്കു ജിദ്ദയില്‍നിന്നു പുറപ്പെടുന്ന വിമാനം വൈകിട്ടു നാലിന് കോഴിക്കോട്ടെത്തും. അഞ്ചിന് കോഴിക്കോട്ടുനിന്നു തിരിച്ച് രാത്രി ഒന്‍പതിനു ജിദ്ദയില്‍ എത്തുംവിധമാണു സമയക്രമം.സൗദി സെക്ടറിലെ തിരക്കുകുറയ്ക്കാന്‍ സൗദി എയര്‍ലൈന്‍സ് അടുത്ത ശീതകാല സമയപ്പട്ടികയില്‍ ഒരു സര്‍വീസ് കൂടി ഉള്‍പ്പെടുത്തുന്നുണ്ട്

Other News in this category



4malayalees Recommends