മെരിലാന്‍ഡില്‍ പുതിയ ദേവാലയത്തിന്റെ ശില വെഞ്ചരിക്കല്‍ സെപ്റ്റംബര്‍ 22 ന്

മെരിലാന്‍ഡില്‍ പുതിയ ദേവാലയത്തിന്റെ ശില വെഞ്ചരിക്കല്‍ സെപ്റ്റംബര്‍ 22 ന്
ഗൈതേഴ്‌സ്ബര്‍ഗ്, മെരിലാന്‍ഡ്: നിത്യ സഹായ മാതാവിന്റെ (ഔവര്‍ ലേഡി ഓഫ് പെര്‍പവല്‍ ഹെല്പ്പ്) നാമധേയത്തിലുള്ളസിറോമലബാര്‍ കാത്തലിക് ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിന്റെ അടിസ്ഥാന ശില വെഞ്ചരിക്കല്‍ ചടങ്ങ് സെപ്റ്റംബര്‍ 22 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് 20533 സയോണ്‍ റോഡില്‍ നടക്കും.


ചടങ്ങില്‍ ചിക്കാഗോ സെന്റ് തോമസ് സിറോമലബാര്‍ കത്തോലിക്കാ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയ് അലപ്പാട്ട് കാര്‍മ്മികത്വംവഹിക്കും.


സമീപത്തുള്ളമോണ്ട്‌ഗോമറി വില്ലേജിലെ മദര്‍ ഓഫ് ഗോഡ് കമ്മ്യൂണിറ്റിയില്‍ ആഘോഷിക്കുന്ന വി. കുര്‍ബാനഉച്ചകഴിഞ്ഞ് 3:00 ന് നടക്കും. 9 പുരോഹിതര്‍ പങ്കെടുക്കും.


തുടര്‍ന്ന് പുതിയ പള്ളി പണിയുന്ന സ്ഥലത്ത് എത്തുന്ന എല്ലാവരെയും താലപ്പൊലി, ചെണ്ടമേളം എന്നിവയോടെ സ്വീകരിക്കും. ഷെല്ലിന്‍ ജോസും ബ്രിജിറ്റ് തോമസും ക്രമീകരിച്ചതാലപ്പൊലിയില്‍ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.ഹരി നമ്പ്യാര്‍ നയിക്കുന്ന ഡി.സി.താളം ആണു ചെണ്ടമേളം നടത്തുക.


സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാ ഗാനത്തോടെഔദ്യോഗിക ചടങ്ങ് ആരംഭിക്കും. തുടര്‍ന്ന് സ്വാഗത പ്രസംഗം മിഷന്‍ ഡയറക്ടര്‍ ഫാ. റോയ് മൂലേചാലില്‍. ആശംസകള്‍ ഫാ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ (സെന്റ് തോമസ് രൂപതയുടെ മുന്‍ വികാരി ജനറലും എസ്.ബി. കോളജ് മുന്‍ പ്രിന്‍സിപ്പലും) ഫാ. മാത്യു പുഞ്ചയില്‍ (മുന്‍ മിഷന്‍ ഡയറക്ടറും ഇപ്പോള്‍ എഡിന്‍ബര്‍ഗ്, ടെക്‌സസ് ഡിവൈന്‍ മെഴ്‌സി ചര്‍ച്ച് വികാരിയും) ഫാ. വിനോദ് മഠത്തിപറമ്പില്‍ (ഫിലഡല്ഫയോയ സെന്റ് തോമസ് ച്രര്‍ച്ച് വികാരി), ജെറിന്‍ സക്കറിയ ധനസമാഹരണത്തിനുള്ള പുതിയ ഗോ ഫണ്ട് മീ പേജ് പേജ്പരിചയപ്പെടുത്തും. പേജ് ഔദ്യോഗികമായി ബിഷപ്പ് മാര്‍ ജോയ് അലപ്പട്ട് ലോഞ്ച് ചെയ്യും. പൂജ മുട്ടത്ത് പുതിയ ചര്‍ച്ച് വെബ്‌സൈറ്റും ഫേസ്ബുക്ക് പേജും പരിചയപ്പെടുത്തും. അവയുംബിഷപ്പ് ലോഞ്ച് ചെയ്യും


ചര്‍ച്ച് ട്രസ്റ്റി മനോജ് മാത്യു നന്ദി പറയും. ലഘുഭക്ഷണവും ഉണ്ടാകും. തോമസ് മൊഷെല്ല, ഗ്രന്‍ഡ് നൈറ്റ് ഓഫ് നൈറ്റ്‌സ് ഓഫ് കൊളംബസ്, പങ്കെടുക്കും. നിരവധി പ്രാദേശിക വിശിഷ്ടാതിഥികളും പരിപാടിയില്‍ പങ്കെടുക്കും.


മിഷന്‍ ഡയറക്ടറും ഇടവക കൗണ്‍സിലും എല്ലാവരെയും ചടങ്ങിലേക്കു സ്വാഗതം ചെയ്യുന്നു


Other News in this category



4malayalees Recommends