ഡോവറില്‍ ക്ലൈമറ്റ് ചേയ്ഞ്ച് പ്രതിഷേധക്കാര്‍ ആക്രമാസക്തരായി; 90 വയസുള്ളവരടക്കം 10 പേരെ അറസ്റ്റ് ചെയത് നീക്കി പോലീസ്; പ്രതിഷേധക്കാര്‍ റോഡില്‍ കൈ പശതേച്ചൊട്ടിച്ച് തടസമുണ്ടാക്കി; ക്ലൈമറ്റ് ആക്ടിവിസ്റ്റുകള്‍ തുറമുഖം തടസപ്പെടുത്താന്‍ ലക്ഷ്യമിട്ടു

ഡോവറില്‍ ക്ലൈമറ്റ് ചേയ്ഞ്ച് പ്രതിഷേധക്കാര്‍ ആക്രമാസക്തരായി; 90 വയസുള്ളവരടക്കം 10 പേരെ അറസ്റ്റ് ചെയത് നീക്കി പോലീസ്; പ്രതിഷേധക്കാര്‍ റോഡില്‍ കൈ പശതേച്ചൊട്ടിച്ച് തടസമുണ്ടാക്കി; ക്ലൈമറ്റ് ആക്ടിവിസ്റ്റുകള്‍ തുറമുഖം തടസപ്പെടുത്താന്‍ ലക്ഷ്യമിട്ടു
ക്ലൈമറ്റ് ചേയ്ഞ്ച് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പത്ത് പേര്‍ ഡോവറില്‍ അറസ്റ്റിലായി. ഇവിടുത്തെ തുറമുഖം ഉപരോധിക്കാന്‍ ആക്രമാസക്തമായി ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. 80ഉം 90ഉം വയസുള്ളവര്‍ വരെ അറസ്റ്റിലായവരിലുണ്ട്. ഈസ്‌റ്റേണ്‍ ഡോക്‌സ് റൗണ്ട്എബൗട്ടിലായിരുന്നു ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്.ലോകമാകമാനമുണ്ടാകുന്ന അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തില്‍ ആശങ്ക രേഖപ്പെടുത്തിയാണ് ഇവിടെ പ്രതിഷേധക്കാര്‍ ആക്രമാസക്തരായിത്തീര്‍ന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി ഇവര്‍ എ 20ന്റെ ഭാഗത്ത് കുത്തിയിരുന്ന് തടസം സൃഷ്ടിച്ചിരുന്നു. ഇതിന് പുറമെ റൗണ്ട്എബൗട്ടിനരികെയും തുറമുഖത്തിന് സമീപത്തും ഇവര്‍ കൈയേറിയിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഭക്ഷണം ലഭിക്കാതെ ഭൂമി നശിക്കുന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നാണ് പ്രതിഷേധക്കാര്‍ മുന്നറിയിപ്പേകിയിരുന്നത്. കാലാവസ്ഥാ വ്യതിയാനം ഗുരുതമായിക്കൊണ്ടിരിക്കുന്നത് മൂലം ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നുവെന്ന് പ്രതിഷേധ ഗ്രൂപ്പുകള്‍ മുദ്രാവാക്യം വിളിച്ചിരുന്നു.

പബ്ലിക്ക് ഓര്‍ഡര്‍ ലംഘിച്ചുവെന്ന പേരിലാണ് ഇവരെ അറസ്റ്റ്‌ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടെ അറസ്റ്റിലായവര്‍ കസ്റ്റഡിയിലാണ്. പ്രതിഷേധക്കാര്‍ക്ക് പ്രതിഷേധിക്കാനായി കെന്റ് പോലീസ് എ 20ന്റെ പടിഞ്ഞാറോട്ടുളള ഭാഗത്ത് ഒരു പ്രത്യേക ഏരിയ അനുവദിച്ചിരന്നു. വളരെ കുറഞ്ഞ തടസം മാത്രം സൃഷ്ടിച്ച് പ്രതിഷേധം നടത്താനായിരുന്നു പോലീസ് നിര്‍ദേശിച്ചിരുന്നത്.ഇത് ലംഘിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതമായത്.

പ്രതിഷേധത്തെ തുടര്‍ന്ന് ഗതാഗതം പോലീസ് എ 2വിലൂടെ തിരിച്ച് വിട്ടിരുന്നു. ഈസ്‌റ്റേണ്‍ ഡോക്‌സ് റൗണ്ട്എബൗട്ടിന്റെ നേരെ എതിരെയുള്ള മാര്‍ഗമാണിത്.എന്നാല്‍ പ്രതിഷേധക്കാര്‍ എ 2വിന്റെ ചില ഭാഗങ്ങളിലും തടസമുണ്ടാക്കി കുത്തിയിരുന്നതിനെ തുടര്‍ന്നാണ് പോലീസ് അവരെ ബലം പ്രയോഗിച്ച് നീക്കിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ തങ്ങളുടെ കൈകള്‍ റോഡില്‍ പശ തേച്ച് ഒട്ടിക്കുക വരെ ചെയ്തിരുന്നു. തങ്ങളുടെ സമയോചിതമായ ഇടപെടലാല്‍ ഇവിടെ ബുദ്ധിമുട്ട് പരമാവധി ചുരുക്കാന്‍ സാധിച്ചിരുന്നുവെന്നാണ് കെന്റ് പോലീസിലെ സുപ്രണ്ടായ ആന്‍ഡി പ്രിറ്റ്ചാര്‍ഡ് പറയുന്നത്.

Other News in this category4malayalees Recommends