രാത്രിയില്‍ നിര്‍ത്താതെ കുരച്ച് ഉറക്കം ശല്യപ്പെടുത്തി; രോക്ഷം പൂണ്ട് തെരുവു പട്ടിയുടെ രണ്ടു കാല്‍പ്പാദങ്ങളും വെട്ടിക്കളഞ്ഞ് യുവാവ്

രാത്രിയില്‍ നിര്‍ത്താതെ കുരച്ച് ഉറക്കം ശല്യപ്പെടുത്തി;  രോക്ഷം പൂണ്ട് തെരുവു പട്ടിയുടെ രണ്ടു കാല്‍പ്പാദങ്ങളും വെട്ടിക്കളഞ്ഞ് യുവാവ്
നിര്‍ത്താതെ കുരച്ചതിന് തെരുവുപട്ടിയുടെ രണ്ട് കാല്‍പ്പാദങ്ങള്‍ വെട്ടിക്കളഞ്ഞ യുവാവിനെ പൊലീസ് തിരയുന്നു. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയിലെ സുഖന്‍പുര്‍വ ഗ്രാമത്തിലാണ് സംഭവം. നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട തെരുവുപട്ടിയെയാണ് മുഹമ്മദ് ഹാരുണ്‍ എന്ന 30കാരന്‍ ക്രൂരമായി ആക്രമിച്ചത്. സംഭവത്തിന് ശേഷം പ്രതി ഇവിടെ നിന്നും ഒളിവില്‍ പോയി.

ഇന്നലെ ഉച്ചയ്ക്ക് തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പട്ടിക്ക് അടുത്തേക്ക് കത്തിയുമായെത്തിയ ഹാരുണ്‍ കാല്‍പ്പാദങ്ങള്‍ രണ്ടും വെട്ടിക്കളയുകയായിരുന്നു. രാത്രിയില്‍ നിര്‍ത്താതെ കുരച്ച് തന്റെ ഉറക്കം ശല്യപ്പെടുത്തിയെന്നും വീട്ടീല്‍ കയറിയെന്നും ആരോപിച്ചായിരുന്നു ആക്രമണം. കൈയ്യില്‍ കത്തിയുമായി രോഷാകുലനായി നില്‍ക്കുന്ന ഹാരുണിനെ തടയാന്‍ ഗ്രാമവാസികള്‍ക്ക് സാധിച്ചില്ല.

എങ്കിലും വേദനയോടെ കരഞ്ഞ നായയെ ഇവര്‍ ഉടന്‍ തന്നെ മൃഗാശുപത്രിയില്‍ എത്തിച്ചു. നായക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

Other News in this category4malayalees Recommends