സംഘര്‍ഷമുണ്ടെങ്കിലും ഇറാനുമായി ഉടന്‍ യുദ്ധം വേണ്ടെന്ന നിലപാടില്‍ അമേരിക്ക

സംഘര്‍ഷമുണ്ടെങ്കിലും ഇറാനുമായി ഉടന്‍ യുദ്ധം വേണ്ടെന്ന നിലപാടില്‍ അമേരിക്ക
സംഘര്‍ഷം രൂക്ഷമാണെങ്കിലും ഇറാനെതിരെ പൊടുന്നനെ യുദ്ധം വേണ്ടതില്ലെന്ന് അമേരിക്കയുടെ തീരുമാനം. എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക് വേണ്ടി മാത്രമാണ് സൗദിയിലേക്ക് സൈന്യത്തെ അയക്കുന്നതെന്നും യു.എസ് നേതൃത്വം വ്യക്തമാക്കി.

യുദ്ധം പ്രഖ്യാപിക്കാന്‍ എളുപ്പമാണെങ്കിലും പരമാവധി സംയമനം പാലിക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത്. സൗദിയിലേക്ക് സൈന്യത്തെ അയച്ചും ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയും തല്‍ക്കാലം സ്ഥിതിഗതികള്‍ നേരിടാനാണ് തീരുമാനം.

സങ്കീര്‍ണമായാല്‍ മാത്രം സൈനിക നടപടിയിലേക്ക് നീങ്ങിയാല്‍ മതിയെന്നും യു.എസ് ഭരണകൂടം തീരുമാനിച്ചാതായാണ് റിപ്പോര്‍ട്ട്. സൗദിയിലേക്ക് സൈന്യത്തെ അയച്ച അമേരിക്കന്‍ നടപടിയെയും ഇറാന്‍ സൈനിക നേതൃത്വം രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ സൗദിയിലെത്തുന്ന യു.എസ് സൈന്യവും ഗള്‍ഫ് സമുദ്രത്തില്‍ നിലയുറപ്പിച്ച യു.എസ് പടക്കപ്പലുകളും ഏതൊരു വെല്ലുവിളിയെയും നേരിടാന്‍ പര്യാപ്തമാണെന്ന് പെന്റഗണ്‍ വിലയിരുത്തുന്നു. കൂടുതല്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫിലെ സഖ്യരാജ്യങ്ങള്‍ക്ക് അമേരിക്ക കൈമാറും എന്നാണ് റിപ്പോര്‍ട്ട്.

ഇതുമായി ബന്ധപ്പെട്ട അനൗപചാരിക ചര്‍ച്ചകള്‍ തുടരുകയാണ്. സമവായ ചര്‍ച്ചകളും ഇതിനിടെ പുരോഗമിക്കുകയാണ്. ഇറാന്‍ യുഎസ് പ്രശ്‌നത്തില്‍ രാഷ്ട്രീയ പരിഹാരത്തിന് മറ്റ് രാജ്യങ്ങളും ശ്രമിക്കുകയാണ്.

Other News in this category4malayalees Recommends