നോ ഡീല്‍ ബ്രെക്‌സിറ്റിനായി തയ്യാറെടുക്കുന്നതിന് 52 മില്യണ്‍ പൗണ്ട് അനുവദിക്കണമെന്ന് സ്‌കോട്ടിഷ് സര്‍ക്കാര്‍; യൂണിയന്‍ വിടാനുള്ള തീരുമാനം യുകെ ഗവണ്‍മെന്റിന്റേതാണെന്നും അതിനാല്‍ അതിന്റെ ചെലവ് യുകെ വഹിക്കണമെന്നും സ്‌കോട്ട്‌ലന്‍ഡ്

നോ ഡീല്‍ ബ്രെക്‌സിറ്റിനായി തയ്യാറെടുക്കുന്നതിന് 52 മില്യണ്‍ പൗണ്ട് അനുവദിക്കണമെന്ന് സ്‌കോട്ടിഷ് സര്‍ക്കാര്‍; യൂണിയന്‍ വിടാനുള്ള തീരുമാനം യുകെ ഗവണ്‍മെന്റിന്റേതാണെന്നും അതിനാല്‍ അതിന്റെ ചെലവ് യുകെ വഹിക്കണമെന്നും സ്‌കോട്ട്‌ലന്‍ഡ്
നോ ഡീല്‍ ബ്രെക്‌സിറ്റിനായി തയ്യാറെടുക്കുന്നതിനായി 52 മില്യണ്‍ പൗണ്ട് അനുവദിക്കണമെന്ന് യുകെ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ച് സ്‌കോട്ടിഷ് ഗവണ്‍മെന്റ് രംഗത്തെത്തി. നോ ഡീല്‍ ബ്രെക്‌സിറ്റിനെ നേരിടുന്നതിനായി അടിയന്തിര പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനാണ് ഈ തുക ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 31ന് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിന് മുന്നോടിയായി സജ്ജമാക്കിയിരിക്കുന്ന ഇയു എക്‌സിറ്റ് ഓപ്പറേഷണല്‍ കണ്ടിജന്‍സി ഫണ്ടില്‍ നിന്നുമാണീ തുക അനുവദിക്കണമെന്ന് സ്‌കോട്ട്‌ലന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ അവസരത്തില്‍ സ്‌കോട്ട്‌ലന്‍ഡിന് അനുപാതരഹിതമായ ചെലവ് നേരിട്ടാല്‍ അത് ലഭ്യമാക്കുമെന്നാണ് യുകെ ഗവണ്‍മെന്റ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഏത് തരത്തിലുള്ള ബ്രെക്‌സിറ്റിനും സ്‌കോട്ടിഷ് സര്‍ക്കാര്‍ എതിരാണെന്നാണ് ഇവിടുത്തെ ഫിനാന്‍സ് സെക്രട്ടറിയായ ഡെറെക് മാക്കേ പ്രതികരിച്ചിരിക്കുന്നത്. അടുത്ത മാസം നോ ഡീല്‍ സാഹര്യത്തില്‍ സ്‌കോട്ട്‌ലന്‍ഡ് നേരിടേണ്ടി വരുന്ന അമിതമായ ചെലവിനെ താങ്ങുന്നതിനായി യുകെ ഗവണ്‍മെന്റ് നിര്‍ബന്ധമായും സഹായിക്കേണ്ടി വരുമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

നിലവില്‍ നോ ഡീല്‍ നടപ്പിലാക്കുന്നതിനുള്ള ത്വരിതശ്രമങ്ങളുമായിട്ടാണ് യുകെ ഗവണ്‍മെന്റ് മുന്നോട്ട് പോയിക്കൊണ്ടിരുന്നതെന്നും അത് സ്‌കോട്ട്‌ലന്‍ഡിനെ സംബന്ധിച്ചിടത്തോളം അസ്വീകാര്യമാണെന്നും അതിനാല്‍ ഇതിനുള്ള വന്‍ ചെലവ് താങ്ങാന്‍ പര്യാപ്തമായ തുകയെങ്കിലും യുകെ സര്‍ക്കാര്‍ അനുവദിച്ചേ പറ്റൂവെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. നോ ഡീലിനെ നേരിടാന്‍ അതിനാല്‍ തങ്ങള്‍ക്ക് ചുരുങ്ങിയത് 52 മില്യണ്‍ പൗണ്ടെങ്കിലും അനുവദിച്ചേ പറ്റൂവെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്ന തുക ഓപ്പറേഷണല്‍ ചെലവുകള്‍ക്കുള്ളത് മാത്രമാണെന്നും യഥാര്‍ത്ഥത്തില്‍ നോ ഡീല്‍ സാഹചര്യത്തില്‍ സ്‌കോട്ട്‌ലന്‍ഡ് ഇതിലുമെത്രയോ അധികം തുക ചെലവഴിക്കേണ്ടി വരുമെന്നും മാക്കേ വെളിപ്പെടുത്തുന്നു. ഇതിനാല്‍ കൂടുതല്‍ പണം വേണ്ടി വന്നേക്കാമെന്നും മാക്കേ ഓര്‍മിപ്പിക്കുന്നു. യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകാന്‍ തീരുമാനിച്ചത് യുകെയുടെ തീരുമാനമല്ലെന്നും ഇതിനാല്‍ ഇതുമായി ബന്ധപ്പെട്ട് വരുന്ന ഏത് അധിക ചെലവിനും യുകെ ഗവണ്‍മെന്റ് പണം നല്‍കാന്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Other News in this category4malayalees Recommends