സ്ത്രീകളെ പാകിസ്ഥാന്‍ സൈനികര്‍ ലൈംഗിക അടിമകളാക്കുകയും വില്‍ക്കുകയും ചെയ്യുന്നു; ഗുരുതര ആരോപണം ഉന്നയിച്ച മനുഷ്യാവകാശ പാകിസ്ഥാന്‍ വിട്ടു; പലായനം പാകിസ്ഥാന്‍ സൈന്യം പഴുതടച്ച് തെരച്ചില്‍ നടത്തുന്നതിനിടെ

സ്ത്രീകളെ പാകിസ്ഥാന്‍ സൈനികര്‍ ലൈംഗിക അടിമകളാക്കുകയും വില്‍ക്കുകയും ചെയ്യുന്നു; ഗുരുതര ആരോപണം ഉന്നയിച്ച മനുഷ്യാവകാശ പാകിസ്ഥാന്‍ വിട്ടു; പലായനം പാകിസ്ഥാന്‍ സൈന്യം പഴുതടച്ച് തെരച്ചില്‍ നടത്തുന്നതിനിടെ

നൂറുകണക്കിന് പഷ്തൂണ്‍ സ്ത്രീകളെ പാകിസ്ഥാന്‍ സൈനികര്‍ ലൈംഗിക അടിമകളാക്കുകയും വില്‍ക്കുകയും ചെയ്യുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ച് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഗുലാലായ് ഇസ്മായില്‍(32) അമേരിക്കയിലേക്ക് പലായനം ചെയ്തു. രാജ്യം മുഴുവന്‍ പാകിസ്ഥാന്‍ സൈന്യം ഗുലാലായ് ഇസ്മായിലിനായി പഴുതടച്ച് തെരച്ചില്‍ നടത്തുമ്പോഴാണ് അവരുടെ പലായനം.


രാജ്യം വിടാനും തന്നെ സഹായിച്ചവരുടെ ജീവന്‍ അപകടത്തില്‍പെട്ടേക്കാം എന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയുന്നില്ലെന്ന് വിദേശമാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗുലാലായ് പറഞ്ഞു.പതിനാറാമത്തെ വയസ്സില്‍ 'അവെയര്‍ ഗേള്‍സ്' എന്ന പേരില്‍ എന്‍.ജി.ഒ സ്ഥാപിച്ചായിരുന്നു ഗുലാലായുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. പാകിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാക് പട്ടാളം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ഗുലാലായ് പോരാടാന്‍ തുടങ്ങിയതോടെയാണ് അവര്‍ക്കെതിരെ ഭരണകൂടം തിരിഞ്ഞത്. നൂറുകണക്കിനു സ്ത്രീകള്‍ ദിവസംതോറും പാകിസ്ഥാന്‍ സൈന്യത്തിന്റെ ലൈംഗിക പീഡനങ്ങള്‍ക്കു ഇരയാകുന്നുണ്ട്. ഭയപ്പെടുത്തിയും വേദനിപ്പിച്ചും പഷ്തൂണ്‍ വിഭാഗത്തില്‍പെട്ടവരെ പാകിസ്ഥാനില്‍ നിന്നു തുടച്ചു നീക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്- ഗുലാലായ് പറഞ്ഞു,പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ഗോത്രവിഭാഗമാണ് പഷ്തൂണ്‍. എന്നാല്‍ സൈന്യത്തിന്റെ പീഡനങ്ങളെ ഭയന്ന് പാകിസ്ഥാനിലെ പഷ്തൂണ്‍ കുടുംബങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്കു പലായനം ചെയ്യുകയാണെന്നും ഗുലാലായി പറയുന്നു. പഷ്തൂണുകളുടെ വീടുകള്‍ ആക്രമിക്കുന്ന പാക്ക് സൈന്യം, സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയ ശേഷം പട്ടാള ക്യാംപുകളില്‍ ലൈംഗിക അടിമകളാക്കുകയാണ്. ഈ സ്ത്രീകളെ സൈന്യം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുന്നുണ്ടെന്നും ഗുലാലായി പറയുന്നു.

Other News in this category4malayalees Recommends