നോവ സ്‌കോട്ടിയ എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ നിന്നും കാര്‍പന്റര്‍മാരെ റിക്രൂട്ട് ചെയ്യുന്നു; ലേബര്‍ പ്രയോറിറ്റീസ് സ്്ട്രീം ഡ്രോയിലൂടെ അര്‍ഹതയുള്ളവര്‍ക്ക് പിആറിനുള്ള പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കാന്‍ ഇന്‍വിറ്റേഷന്‍ അയച്ചു

നോവ സ്‌കോട്ടിയ എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ നിന്നും കാര്‍പന്റര്‍മാരെ റിക്രൂട്ട് ചെയ്യുന്നു;  ലേബര്‍ പ്രയോറിറ്റീസ് സ്്ട്രീം ഡ്രോയിലൂടെ അര്‍ഹതയുള്ളവര്‍ക്ക് പിആറിനുള്ള പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കാന്‍ ഇന്‍വിറ്റേഷന്‍ അയച്ചു
നോവ സ്‌കോട്ടിയ എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ നിന്നും കാര്‍പന്റര്‍മാരെ റിക്രൂട്ട് ചെയ്യുന്നു.നോവ സ്‌കോട്ടിയ അതിന്റെ ലേബര്‍ മാര്‍ക്കറ്റ് പ്രയോറിട്ടീസ് സ്ട്രീമിലൂടെയുള്ള രണ്ടാമത്തെ ഡ്രോ ഈ മാസം നടത്തയപ്പോള്‍ ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ പ്രൊഫൈലുള്ള അര്‍ഹരമായ കാര്‍പന്റര്‍മാര്‍ക്ക് കനേഡിയന്‍ പിആറിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിനുള്ള ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തിട്ടുണ്ട്.

അഭ്യന്തര തൊഴിലാളികളെ ലഭിക്കുന്നതിന് ക്ഷാമം നേരിടുന്ന തൊഴിലുകളില്‍ പ്രവൃത്തി പരിചയമുള്ള വിദേശികളെ എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ തേടുന്നതിന് നോവ സ്‌കോട്ടിയയെ അനുവദിക്കന്നതാണ് നോവ സ്‌കോട്ടിയ അതിന്റെ ലേബര്‍ മാര്‍ക്കറ്റ് പ്രയോറിട്ടീസ് സ്ട്രീം.ഇത്തരത്തില്‍ തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ തങ്ങള്‍ക്ക് രണ്ടോ അതിലധികമോ വര്‍ഷം ഒരു കാര്‍പന്ററെന്ന നിലയില്‍ സ്‌കില്‍ഡ് ട്രേഡ് പ്രവൃത്തി പരിചയുമുണ്ടെന്ന് തെളിയിക്കുന്നതിന് തൊഴിലുടമകളില്‍ നിന്നും ലെറ്റേര്‍സ് ഓഫ് റഫറന്‍സ് ഹാജരാക്കേണ്ടതുണ്ട്.

സെല്‍ഫ് എംപ്ലോയ്ഡ് കാര്‍പന്റര്‍മാര്‍ക്കും ഇതിന് അര്‍ഹതയുണ്ട്. എന്നാല്‍ തങ്ങള്‍ സര്‍വീസ് പ്രദാനം ചെയ്തുവെന്നതിനും പേമെന്റുകളെ സംബന്ധിച്ചും തെളിവേകുന്ന രേഖകള്‍ ഇവര്‍ ഹാജരാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇംഗ്ലീഷില്‍ അല്ലെങ്കില്‍ ഫ്രഞ്ച് ഭാഷയുടെ റീഡിം,് റൈറ്റിംഗ്, സ്പീക്കിംഗ്, ലിസണിംഗ് എന്നീ നാല് കഴിവുകളിലും കനേഡിയന്‍ ലാംഗ്വേജ് ബെഞ്ച് മാര്‍ക്ക് (സിഎല്‍ബി) സ്‌കോര്‍ അഞ്ച് അല്ലെങ്കില്‍ അതിലധികമോ നേടിയിരിക്കണമെന്നതും നിര്‍ബന്ധമാണ്.


Other News in this category



4malayalees Recommends