ഓസ്ട്രേലിയന്‍ കല്‍ക്കരി ഖനികളുടെ ഭാവി അവസരം ഇന്ത്യയിലാണെന്ന് പ്രവചിച്ച് ഫെഡറല്‍ മന്ത്രി ; ഇന്ത്യയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുമെന്ന് മാറ്റ് കാനവന്‍; അദാനി കല്‍ക്കരി ഖനിയെ പിന്തുണച്ച് മന്ത്രിയുടെ രംഗപ്രവേശം

ഓസ്ട്രേലിയന്‍ കല്‍ക്കരി ഖനികളുടെ ഭാവി അവസരം ഇന്ത്യയിലാണെന്ന് പ്രവചിച്ച് ഫെഡറല്‍ മന്ത്രി ; ഇന്ത്യയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുമെന്ന് മാറ്റ് കാനവന്‍; അദാനി കല്‍ക്കരി ഖനിയെ പിന്തുണച്ച് മന്ത്രിയുടെ രംഗപ്രവേശം
ഓസ്ട്രേലിയന്‍ കല്‍ക്കരി ഖനികളുടെ ഭാവി അവസരം ഇന്ത്യയിലാണെന്ന് പ്രവചിച്ച് ഫെഡറല്‍ മന്ത്രി മാറ്റ് കാനവന്‍ രംഗത്തെത്തി. വൈദ്യുതി ഉത്പാദനത്തിനാവശ്യമായ കല്‍ക്കരിയുടെ ആവശ്യം ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരികയാണെന്നും, ഈ അവസരം ഓസ്ട്രേലിയ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഈ ലക്ഷ്യത്തിനായി ഇന്ത്യയിലേക്കുള്ള കല്‍ക്കരി കയറ്റുമതി കടുത്ത അളവില്‍ വര്‍ദ്ധിപ്പിക്കാനും, അദാനിയെ പോലുള്ള ഇന്ത്യന്‍ കല്‍ക്കരി കമ്പനികളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാനും ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പേകുന്നു.

തന്റെ ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി ഡെയ്ലി ടെലിഗ്രാഫ് പത്രത്തിലെഴുതിയ ആര്‍ട്ടിക്കിളിലൂടെയാണ് അദ്ദഹേം തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്.ഓസ്ട്രേലിയയുടെ ദേശീയ ഗവേഷണ കേന്ദ്രമായ CSIRO വിമര്‍ശിച്ച് കൊണ്ടാണ് കാനവന്‍ ഈ ആര്‍ട്ടിക്കിള്‍ തുടങ്ങിയിരിക്കുന്നത്. 1960കളില്‍ ജപ്പാനിലേക്ക് കല്‍ക്കരി കയറ്റുമതി ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ CSIRO ഇതിനെ വിമര്‍ശിച്ചിരുന്നുവെന്നും എന്നാല്‍ അതിനെ അവഗണിച്ച് കൊണ്ട് കയറ്റുമതി പ്രാവര്‍ത്തികമാക്കിയത് കൊണ്ടാണ് ഓസ്ട്രേലിയന്‍ സാമ്പത്തിക രംഗം ഇത്രയും പുരോഗമിച്ചതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ക്വീന്‍സ്ലാന്റിലെ വിവാദമുയര്‍ത്തിയ അദാനി കല്‍ക്കരി ഖനി പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് കാനവന്‍ കൂടുതല്‍ ഖനന കമ്പനികളെ കൊണ്ടു വരുമെന്ന് തറപ്പിച്ച് പറഞ്ഞിരിക്കുന്നത്.ജപ്പാനിലേക്കുള്ള കല്‍ക്കരി കയറ്റുമതിക്കെതിരെ സിഎസ്‌ഐആര്‍ഒ ഉയര്‍ത്തിയ എതിര്‍പ്പിനെ അവഗണിച്ച് കയറ്റുമതിയുമായി മുന്നോട്ട് പോയത് പോലെ നിലവില്‍ അദാനി കമ്പനിയുടെ വിമര്‍ശകര്‍ മുന്നോട്ട് വച്ചിരിക്കുന്ന ഇപ്പോഴത്തെ എതിര്‍പ്പിനെയും വില വയ്ക്കില്ലെന്നും കാനവന്‍ തറപ്പിച്ച് പറയുന്നു.Other News in this category4malayalees Recommends