രക്ഷിതാക്കള്‍ മറന്നുപോയി ; കുഞ്ഞ് കാറിലിരുന്ന് ചൂടേറ്റ് മരിച്ചു ; അശ്രദ്ധയില്‍ ഒരു കുഞ്ഞു ജീവന്‍ കൂടി പൊലിഞ്ഞു

രക്ഷിതാക്കള്‍ മറന്നുപോയി ; കുഞ്ഞ് കാറിലിരുന്ന് ചൂടേറ്റ് മരിച്ചു ; അശ്രദ്ധയില്‍ ഒരു കുഞ്ഞു ജീവന്‍ കൂടി പൊലിഞ്ഞു
മൂന്നു വയസ്സുള്ള ആണ്‍കുട്ടി കാറിലിരുന്ന് ചൂടേറ്റ് മരിച്ചു. ശനിയാഴ്ച സാന്‍ അന്റോണിയോയിലാണ് ദാരുണ സംഭവം നടന്നത്. ഈ വര്‍ഷം ടെക്‌സസില്‍ മാത്രം ചൂടേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം ആറായി. അമേരിക്കയില്‍ 43 കുട്ടികളാണ് ചൂടേറ്റ് മരിച്ചിട്ടുള്ളതെന്ന് കിഡ്‌സ് ആന്‍ഡ് കെയര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ മൂന്നെണ്ണം നോര്‍ത്ത് ടെക്‌സസിലാണ്.

വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് കുട്ടിയെ കുടുംബം കണ്ടെത്തിയത്. കുട്ടിയുടെ ആറു വയസ്സുള്ള സഹോദരന്റെ ടി ബോള്‍ ഗെയിം ശനിയാഴ്ച രാവിലെ കഴിഞ്ഞ ശേഷം രക്ഷിതാക്കള്‍ക്കൊപ്പമാണ് വീട്ടിലെത്തിയത്. കാറില്‍ നിന്ന് വീട്ടിലേക്ക് ഇറങ്ങിയപ്പോള്‍ ഇളയ കുട്ടിയെ മറന്നുപോയതാകാമെന്ന് പോലീസ് വക്താവ് പറയുന്നു. കാറില്‍ കുട്ടിയെ കണ്ടപ്പോള്‍ തന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ നഷ്ടമായിരുന്നു. എത്ര മണിക്കൂര്‍ കുട്ടി കാറില്‍ അകപ്പെട്ടെന്ന് പറയാന്‍ സാധിക്കില്ല. ഇത് അപകടമരണമായിട്ടാണ് കണക്കാക്കുന്നതെന്നും മാതാപിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്നും പോലീസ് വക്താവ് പറഞ്ഞു.

Other News in this category4malayalees Recommends