ഞാന്‍ സഞ്ജുവിനൊപ്പം ; പന്തിനെ ആരെങ്കിലും പിന്തുണയ്ക്കാതെ പറ്റില്ല ; ഗംഭീര്‍ വീണ്ടും

ഞാന്‍ സഞ്ജുവിനൊപ്പം ; പന്തിനെ ആരെങ്കിലും പിന്തുണയ്ക്കാതെ പറ്റില്ല ; ഗംഭീര്‍ വീണ്ടും
മോശം ഫോമില്‍ തുടരുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ പിന്തുണചച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പന്തിന് പരമാവധി പ്രോത്സാഹനം നല്‍കണമെന്ന് ഗംഭീര്‍ പറഞ്ഞു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ സ്ഥാനത്ത് പന്തിന് പകരം സഞ്ജു സാംസണെയാണ് ഞാന്‍ പിന്തുണയ്ക്കുന്നത്. എന്നാല്‍ പന്തിന്റെ പ്രകടനത്തെ ഭയമില്ലാത്തത്, അശ്രദ്ധം എന്നൊക്കെ മാനേജ്‌മെന്റ് വിലയിരുത്തുന്നത് ഖേദകരമാണ്, ഗംഭീര്‍ പറഞ്ഞു.

പന്തിന് പരമാവധി പിന്തുണ നല്‍കുകയാണ് ചെയ്യേണ്ടത്. ഒരു യുവതാരത്തെ കൈകാര്യം ചെയ്യേണ്ട രീതിയല്ല ഇത് . റണ്‍സ് നേടുക എന്നതിനേക്കാള്‍ പിടിച്ചു നില്‍ക്കുന്നതിന് വേണ്ടിയാണ് പന്ത് ഇപ്പോള്‍ കളിക്കുന്നത്. പുറത്തുനിന്ന് നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനോനില അങ്ങനെയാണ്. ആരെങ്കിലും പിന്തിന്റെ തോളില്‍ കൈയ്യിട്ട് നിങ്ങളെ ഈ ടീമിന് ആവശ്യമെന്ന് പറയണം, ഗംഭീര്‍ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20ല്‍ പന്ത് നിറം മങ്ങിയതിന് പിന്നാലെ ടീമിലെ സ്ഥാനത്ത് ഇളക്കമുണ്ടാകുമെന്ന മുന്നറിയിപ്പുമായി സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. ഇപ്പോഴും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി പന്തിനെ തന്നെയാണ് പരിഗണിക്കുന്നതെങ്കിലും അടിയന്തര ഘട്ടത്തില്‍ ഒരുപിടി യുവതാരങ്ങള്‍ പിന്നണിയിലുണ്ടെന്നായിരുന്നു പ്രസാദിന്റെ പ്രസ്താവന.

Other News in this category



4malayalees Recommends