കാനഡയിലെ മിഡില്‍ ക്ലാസുകാര്‍ അമേരിക്കയിലെ മിഡില്‍ ക്ലാസുകാരേക്കാള്‍ മുകളില്‍; കാനഡയിലെ മീഡിയന്‍ ഹൗസ്‌ഹോള്‍ഡ് ഇന്‍കം 59,438 ഡോളറാണെങ്കില്‍ അമേരിക്കക്കാരുടേത് 58,849 ഡോളര്‍; വരുമാന വിതരണത്തിന്റെ സമതുലിതയിലും കാനഡക്കാര്‍ മാതൃകാപരം

കാനഡയിലെ മിഡില്‍ ക്ലാസുകാര്‍ അമേരിക്കയിലെ മിഡില്‍ ക്ലാസുകാരേക്കാള്‍ മുകളില്‍; കാനഡയിലെ മീഡിയന്‍ ഹൗസ്‌ഹോള്‍ഡ് ഇന്‍കം 59,438 ഡോളറാണെങ്കില്‍ അമേരിക്കക്കാരുടേത് 58,849 ഡോളര്‍; വരുമാന വിതരണത്തിന്റെ സമതുലിതയിലും കാനഡക്കാര്‍ മാതൃകാപരം
കാനഡയിലെ മിഡില്‍ ക്ലാസുകാര്‍ അമേരിക്കയിലെ ആ കാറ്റഗറിയിലുള്ളവരേക്കാള്‍ വളരെ മേലെയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.ദി സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ലിവിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് റിപ്പോര്‍ട്ടാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. കാനഡയിലെ മിഡില്‍ ക്ലാസുകാരേക്കാള്‍ അമേരിക്കയിലുള്ളവര്‍ വരുമാനം നേടുന്നുവെന്ന പരമ്പരാഗത വിശ്വാസത്തെ തള്ളിപ്പറയുന്ന ഈ റിപ്പോര്‍ട്ടാണിത്. കാനഡയിലെ മീഡിയന്‍ ഹൗസ്‌ഹോള്‍ഡ് ഇന്‍കം 59,438 ഡോളറാണെങ്കില്‍ അമേരിക്കക്കാരുടേത് 58,849 ഡോളറാണെന്നും ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ഇതിന് പുറമെ വരുമാന വിതരണത്തിന്റെ കാര്യത്തിലും കാനഡ അമേരിക്കയേക്കാള്‍ മുന്നിലാണെന്നും ഈ റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നു. വരുമാന വിതരണത്തിന്റെ കാര്യത്തില്‍ കാനഡയിലെ 56 ശതമാനം കുടുംബങ്ങളും യുഎസിനേക്കാള്‍ മുന്നിലാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. സമൂഹത്തിന്റെ അടിത്തട്ടിലുള്ള ശരാശരി 56 ശതമാനം കനേഡിയന്‍ കുടുംബങ്ങളുടെ വരുമാനം യുഎസിലെ അടിത്തട്ടിലുള്ള 56 ശതമാനം കുടുംബങ്ങളുടെ വരുമാനത്തേക്കാള്‍ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്റ്റാറ്റിറ്റിക്‌സ് കാനഡയില്‍ നിന്നുള്ള പര്‍ച്ചേസിംഗ് പവര്‍ പ്രയോറിറ്റീസ് (പിപിപി) ഉപയോഗിച്ചാണ് സര്‍വേയുടെ ഭാഗമായി കനേഡിയന്‍ വരുമാനത്തെ യുഎസ് ഡോളറിലേക്ക് കണ്‍വര്‍ട്ട് ചെയ്തിരിക്കുന്നത്.ജിഡിപി പെര്‍കാപിറ്റ അല്ലെങ്കില്‍ ശരാശരി കുടുംബ വരുമാനം തുടങ്ങിയവരെ താരതമ്യപ്പെടുത്തിയാണ് ഇത് സംബന്ധിച്ച ഫലങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. അമേരിക്കന്‍ സമൂഹത്തില്‍ വലിയ വരുമാന അസമത്വങ്ങളുണ്ടെന്നും ഉയര്‍ന്ന വരുമാനം സമൂഹത്തില്‍ ഏതാനും പേരില്‍ വിതരണം ചെയ്യെപ്പെട്ടിരിക്കുന്നുവെന്നും എന്നാല്‍ കാനഡയില്‍ സ്ഥിതി ഇതിലും മെച്ചമാണെന്നും ഈ സര്‍വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends