ആന്‍സി വര്‍ക്കി കിഴക്കേക്കര അറ്റ്‌ലാന്റയില്‍ നിര്യാതയായി

ആന്‍സി വര്‍ക്കി കിഴക്കേക്കര അറ്റ്‌ലാന്റയില്‍ നിര്യാതയായി
അറ്റ്‌ലാന്റ: കിഴക്കേക്കര സഖറിയാ വര്‍ക്കിയുടെ (ചിന്നാര്‍, ഇടുക്കി) ഭാര്യ ആന്‍സി വര്‍ക്കി കിഴക്കേക്കര അറ്റ്‌ലാന്റയില്‍ സെപ്റ്റംബര്‍ 23നു നിര്യാതയായി. തൊടുപുഴ ഉടുമ്പന്നൂര്‍ തോട്ടുങ്കല്‍ കുര്യാക്കോസ് ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്.


മക്കള്‍: നിക്കോള്‍, നതാലിയ, നിസ്സി.


വെയ്ക് സര്‍വീസ് സെപ്റ്റംബര്‍ 25നു രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ എറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമില്‍ (Eternal Hills, Funeral home, GA) നടക്കും.


സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 26നു ഉച്ചകഴിഞ്ഞ് 2.30നു സെന്റ് അല്‍ഫോന്‍സാ കാത്തലിക് ചര്‍ച്ചിലും (St. Alphonsa Catholic Church, Longville, GA) തുടര്‍ന്നു സംസ്‌കാരം എറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമിലും നടക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി (678 863 0540), ബീന (678 863 0686).


Other News in this category4malayalees Recommends