അബുദാബിയിലെ 6 പാര്‍ക്കുകളില്‍ ഇനി സൗജന്യ വൈഫൈ സേവനം; വീടോ ഓഫിസോ വിട്ട് പുറത്തു വരുമ്പോള്‍ ഓണ്‍ലൈന്‍ സേവനം ലഭ്യമല്ലാത്തതിനാല്‍ വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം

അബുദാബിയിലെ 6 പാര്‍ക്കുകളില്‍ ഇനി സൗജന്യ വൈഫൈ സേവനം; വീടോ ഓഫിസോ വിട്ട് പുറത്തു വരുമ്പോള്‍ ഓണ്‍ലൈന്‍ സേവനം ലഭ്യമല്ലാത്തതിനാല്‍ വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം

സൗജന്യ വൈഫൈ സേവനം ലഭ്യമാക്കി അബുദാബിയിലെ 6 പാര്‍ക്കുകള്‍ കൂടുതല്‍ സ്മാര്‍ട്ടാകുന്നു. നഗരസഭയാണ് പുതിയ സൗകര്യം സജ്ജമാക്കിയത്. ഖാലിദിയ പാര്‍ക്ക്, ഹെറിറ്റേജ് പാര്‍ക്ക്, ക്യാപിറ്റല്‍ പാര്‍ക്ക്, പോസ്റ്റ് ഓഫിസ് പാര്‍ക്ക്, ഷെയ്ഖ് ഹസ്സ പാര്‍ക്ക്, ഫാമിലി പാര്‍ക്ക് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സൗജന്യ വൈഫൈ സൗകര്യം ഒരുക്കുന്നത്. വീടോ ഓഫിസോ വിട്ട് പുറത്തു വരുമ്പോള്‍ ഓണ്‍ലൈന്‍ സേവനം ലഭ്യമല്ലാത്തതിനാല്‍ വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതോടെ പരിഹാരമാകും. ഓണ്‍ലൈനില്‍ പാട്ടു കേട്ടും മറ്റും വിനോദങ്ങളിലും വ്യായാമങ്ങളിലും ഏര്‍പ്പെടാന്‍ സാധിക്കും.


പാര്‍ക്കിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കാന്‍ സൗജന്യ വൈഫൈ ഇടയാക്കുമെന്നാണു നഗരസഭയുടെ വിലയിരുത്തല്‍. സുരക്ഷിത കണക്ഷനായതിനാല്‍ സര്‍ക്കാര്‍ അംഗീകൃത വെബ്‌സൈറ്റുകളില്‍ പ്രവേശിക്കുന്നതിനും തടസ്സമില്ല. രണ്ടാഴ്ച മുന്‍പ് അബുദാബിയിലെ പൊതുഗതാഗത ബസുകളിലും ബസ് സ്റ്റേഷനിലും ബസ് സ്റ്റോപ്പുകളിലും സൗജന്യ വൈഫൈ സേവനം ആരംഭിച്ചിരുന്നു. അടുത്ത വര്‍ഷത്തോടെ എമിറേറ്റിലെ 520 ബസുകളിലും ഈ സേവനം ലഭ്യമാക്കും. ടാക്‌സികളിലും ഷോപ്പിങ് മാളുകളിലും മറ്റും സൗജന്യ വൈഫൈ നേരത്തേ ലഭ്യമാണ്. ഫോണിലെ ബാറ്ററി തീര്‍ന്നാല്‍ റീചാര്‍ജ് ചെയ്യാനുള്ള സൗകര്യം അബുദാബി റീം ഐലന്‍ഡിലെ പാര്‍ക്കിലും ദുബായ് വാട്ടര്‍ കനാല്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends