ചരിത്ര ദൗത്യം ഇന്ന്; ബഹിരാകാശത്ത് യു.എ.ഇ.യുടെ കൊടിനാട്ടാന്‍ ഇമറാത്തി പര്യവേക്ഷകന്‍ ഹസ്സ അല്‍ മന്‍സൂരി ഇന്ന് പുറപ്പെടും; രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള അഭിമാനക്കുതിപ്പ് വൈകിട്ട് 5.56ന്

ചരിത്ര ദൗത്യം ഇന്ന്;  ബഹിരാകാശത്ത് യു.എ.ഇ.യുടെ കൊടിനാട്ടാന്‍ ഇമറാത്തി പര്യവേക്ഷകന്‍ ഹസ്സ അല്‍ മന്‍സൂരി ഇന്ന് പുറപ്പെടും; രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള അഭിമാനക്കുതിപ്പ് വൈകിട്ട് 5.56ന്

ബഹിരാകാശത്ത് യു.എ.ഇ.യുടെ കൊടിനാട്ടാന്‍ ഇമറാത്തി പര്യവേക്ഷകന്‍ ഹസ്സ അല്‍ മന്‍സൂരി ഇന്ന് പുറപ്പെടും. വൈകിട്ട് 5.56ന് കസഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്ന് സോയുസ് എംഎസ് 15 പേടകത്തിലാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്)യാത്ര. റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രിപോഷ്‌ക, യുഎസിലെ ജെസീക്ക മീര്‍ എന്നിവരാണു സഹയാത്രികര്‍.


നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ആഘോഷമായ ചടങ്ങില്‍ സോയുസ് എഫ്ജി റോക്കറ്റ് ഇന്നലെ വിക്ഷേപണത്തറയില്‍ ഉയര്‍ത്തി. 3.05 ലക്ഷം കിലോയാണ് റോക്കറ്റിന്റെ ഭാരം. തുടര്‍ന്ന് സോയുസ് എംഎസ് 15 പേടകവുമായി ബന്ധിപ്പിക്കുന്ന ജോലികള്‍ തുടങ്ങി. സോയുസ് പേടകത്തിന് 7.48 മീറ്റര്‍ നീളവും 2.71 മീറ്റര്‍ വ്യാസവുമുണ്ട്. ഹസ്സയുടെയും പകരക്കാരനായ സുല്‍ത്താന്‍ അല്‍ നെയാദിയുടെയും കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. യുഎസിന്റെ നാസ, റഷ്യയുടെ റോസ്‌കോസ്‌മോസ്, ജപ്പാന്റെ ജാക്‌സ, യൂറോപ്പിന്റെ ഇഎസ്എ, കാനഡയുടെ സിഎസ്എ എന്നിവ സംയുക്തമായാണ് രാജ്യാന്തര ബഹിരാകാശ നിലയം പൂര്‍ത്തിയാക്കിയത്

യു.എ.ഇ.യുടെ കൊടിനാട്ടാന്‍ ഇമറാത്തി പര്യവേക്ഷകന്‍ ഹസ്സ അല്‍ മന്‍സൂരി പുറപ്പെടുമ്പോള്‍ ഒപ്പം യു.എ.ഇ.യുടെ പ്രതീകമായി സുഹൈല്‍ എന്ന പാവക്കുട്ടി കൂടിയുണ്ടാവും. ഇന്റര്‍നാഷനല്‍ സ്പേസ് സെന്ററില്‍ ആദ്യമായി അറബ് ലോകത്തുനിന്നൊരാള്‍ എത്തുന്നതിന്റെ പ്രതീകാത്മകസന്ദേശം കൂടിയാണ് പുതിയ കാലത്തിന്റെതാരകം എന്നറിയപ്പെടുന്ന സുഹൈലിന്റെ സാന്നിധ്യം.

Other News in this category



4malayalees Recommends