കുവൈത്തിലെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 450 വിദേശികള്‍ക്കും ആരോഗ്യമന്ത്രാലയത്തില്‍ 300 വിദേശികള്‍ക്കും ജോലി നഷ്ടമാകുമെന്നു സൂചന; സര്‍വീസില്‍ നിന്ന് പിരിച്ചുവിടേണ്ട വിദേശ ജീവനക്കാരുടെ പട്ടിക ഈ വര്‍ഷം അവസാനം

കുവൈത്തിലെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 450 വിദേശികള്‍ക്കും ആരോഗ്യമന്ത്രാലയത്തില്‍ 300 വിദേശികള്‍ക്കും ജോലി നഷ്ടമാകുമെന്നു സൂചന;  സര്‍വീസില്‍ നിന്ന് പിരിച്ചുവിടേണ്ട വിദേശ ജീവനക്കാരുടെ പട്ടിക ഈ വര്‍ഷം അവസാനം

സര്‍വീസില്‍ നിന്ന് പിരിച്ചുവിടേണ്ട വിദേശ ജീവനക്കാരുടെ പട്ടിക ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് സമര്‍പ്പിക്കാന്‍ സിവില്‍ സര്‍വീസ് കമ്മിഷന്‍ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഒഴിവാക്കല്‍ നടപടി അടുത്ത സാമ്പത്തിക വര്‍ഷം ആരംഭത്തോടെ പൂര്‍ത്തിയാക്കുന്നതിനും പകരം സ്വദേശികളെ നിയമിക്കുന്നതിനുമുള്ള സജ്ജീകരണമൊരുക്കാനുമാണിത്.


വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 450 വിദേശികള്‍ക്കും ആരോഗ്യമന്ത്രാലയത്തില്‍ 300 വിദേശികള്‍ക്കും ജോലി നഷ്ടമാകുമെന്നാണു സൂചന. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഇംഗ്ലിഷ്, കംപ്യൂട്ടര്‍, ലിറ്ററേച്ചര്‍ അധ്യാപകര്‍, ഓഫിസ് സ്റ്റാഫ് എന്നിവര്‍ക്കാണ് ജോലി നഷ്ടമാവുക. പ്രായം അടിസ്ഥാനപ്പെടുത്തിയാകും പട്ടിക തയാറാക്കുക. ആരോഗ്യ മന്ത്രാലയത്തിലെ ഓഫിസ് സ്റ്റാഫ്, പ്രായക്കൂടുതലുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ പട്ടികയില്‍ സ്ഥാനം പിടിക്കും.

ആരോഗ്യ മന്ത്രാലയത്തില്‍നിന്നു പിരിച്ചുവിടുന്നവര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ നോട്ടിസ് നല്‍കാനാണ് നിക്കം. അധ്യാപകര്‍ക്ക് അധ്യയനവര്‍ഷം അവസാനത്തോടെയാകും നോട്ടിസ് നല്‍കുക. അതേസമയം, ജോര്‍ദാനില്‍ നിന്ന് റിക്രൂട്ട് ചെയ്ത 67 പുതിയ അധ്യാപകര്‍ കുവൈത്തില്‍ എത്തിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഭരണവികസന വിഭാഗം അണ്ടര്‍ സെക്രട്ടറി ഫഹദ് അല്‍ ഗൈസ് പറഞ്ഞു. 12 പേര്‍ കൂടി ഉടനെ എത്തും. ടുണീസ്യയില്‍നിന്ന് 58 അധ്യാപകര്‍ എത്തിയിട്ടുണ്ട്. 39 പേര്‍ എത്താനുമുണ്ട്.

Other News in this category



4malayalees Recommends