വമ്പന്‍ താരങ്ങളില്ലാതെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലെത്തി; ടീമിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത് പാക് പ്രസിഡന്റിന് നല്‍കുന്ന അതേ സുരക്ഷ

വമ്പന്‍ താരങ്ങളില്ലാതെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലെത്തി; ടീമിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത് പാക് പ്രസിഡന്റിന് നല്‍കുന്ന അതേ സുരക്ഷ

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഏകദിന പരമ്പര കളിക്കാനായി പാകിസ്ഥാനിലെത്തി. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് മുഖ്യധാരാ ടീമുകള്‍ ഇവിടേക്കു വരാന്‍ മടിക്കുന്നതിനിടെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ വരവ്. പ്രമുഖ താരങ്ങളില്‍ ചിലര്‍ പാക്കിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ചെങ്കിലും തയാറുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീമിന്റെ വരവ്.


അതീവ സുരക്ഷ സന്നാഹങ്ങളാണ് ശ്രീലങ്കന്‍ ടീമിനായി പാകിസ്ഥാന്‍ ഒരുക്കിയിരിക്കുന്നത്. പാക് പ്രസിഡന്റിന് നല്‍കുന്ന അതേ സുരക്ഷയാണ് ലങ്കന്‍ താരങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. മൂന്ന് വീതം ഏകദിനവും ടി20യുമാണ് ലങ്കന്‍ ടീം പാകിസ്ഥാനില്‍ കളിക്കുക. സെപ്റ്റംബര്‍ 27, 29, ഒക്ടോബര്‍ രണ്ട് തീയ്യതികളില്‍ കറാച്ചിയിലാണ് ഏകദിന മത്സരം നടക്കുക. 2009ല്‍ ശ്രീലങ്ക ടീം ബസിന് നേരെ ആക്രമണം നടന്ന ലാഹോറില്‍ മൂന്ന് ട്വന്റി-20 മത്സരങ്ങള്‍ നടക്കും.രണ്ടാഴ്ച നീണ്ടുനിന്ന സന്ദര്‍ശനത്തില്‍ വന്‍സുരക്ഷ പാക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് പര്യടനത്തിന് ശ്രീലങ്ക തയ്യാറായത്. അതേസമയം ഏകദിന ക്യാപ്റ്റന്‍ ദിമുത്ത് കരുണരത്‌ന, ട്വന്റി-20 ക്യാപ്റ്റന്‍ ലസിത് മലിംഗ എന്നിവരുള്‍പ്പെടെ 10 മുന്‍നിര താരങ്ങള്‍ സുരക്ഷ ആശങ്കയെത്തുടര്‍ന്ന് ലങ്കന്‍ ടീമിനൊപ്പമില്ല.

Other News in this category



4malayalees Recommends