സ്വദേശിവത്കരണ പദ്ധതി ദുബായിലേക്കും; പദ്ധതിക്ക് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി

സ്വദേശിവത്കരണ പദ്ധതി ദുബായിലേക്കും; പദ്ധതിക്ക് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി

ദുബായിലെ സ്വദേശിവത്കരണ പദ്ധതിക്ക് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണമനുസരിച്ചാണ് സ്വദേശിവത്കരണ നടപടികള്‍.


യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആശയം അനുസരിച്ചാണ് പുതിയ സ്വദേശിവത്കരണ പദ്ധതിക്ക് രൂപം നല്‍കിയത്. അഞ്ച് ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിയില്‍ തൊഴില്‍ വിപണി പരിശോധിച്ച് സ്വദേശികള്‍ക്ക് അനുകൂലമായ തൊഴില്‍ സാധ്യതകളും അവസരങ്ങളും കണ്ടെത്തുന്നതാണ് അദ്യഘട്ടം.

സ്വദേശിവത്കരണ ശ്രമങ്ങളള്‍ നേരിടുന്ന വെല്ലുവിളികളും തടസങ്ങളും അടുത്ത ഘട്ടത്തില്‍ പരിശോധിച്ച്, അവ പരിഹരിക്കാന്‍ ശ്രമിക്കും. പൊതു-സ്വകാര്യ മേഖലകളുടെ സഹകരണം ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends