പുകയില കൃഷിയും പുകയില ഉത്പാദനവും അനുവദിക്കണമെന്ന ആവശ്യപ്പെട്ട് ബഹ്‌റെയ്‌നിലെ എം.പിമാര്‍; ഇ-സിഗരറ്റുകളില്‍ ഉപയോഗിക്കുന്ന ലിക്വിഡിന്റെയും വ്യാവസായിക ഉത്പാദനം നിയമവിധേയമാക്കണമെന്ന് ആവശ്യം

പുകയില കൃഷിയും പുകയില ഉത്പാദനവും അനുവദിക്കണമെന്ന ആവശ്യപ്പെട്ട് ബഹ്‌റെയ്‌നിലെ എം.പിമാര്‍; ഇ-സിഗരറ്റുകളില്‍ ഉപയോഗിക്കുന്ന ലിക്വിഡിന്റെയും വ്യാവസായിക ഉത്പാദനം നിയമവിധേയമാക്കണമെന്ന് ആവശ്യം

പുകയില കൃഷിയും പുകയില ഉത്പാദനവും അനുവദിക്കണമെന്ന ആവശ്യവുമായി ബഹ്‌റൈനിലെ ഒരുവിഭാഗം എം.പിമാര്‍. വേനലവധിക്ക് ശേഷം പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന. പുകയിലയ്‌ക്കൊപ്പം ഇ-സിഗിരറ്റുകളില്‍ ഉപയോഗിക്കുന്ന ലിക്വിഡ് ഉള്‍പ്പെടെയുള്ളവയുടെ വ്യാവസായിക ഉത്പാദനവും നിയമവിധേയമാക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. ആവശ്യത്തോട് അനുകൂലമായ പ്രതികരണമാണ് സര്‍ക്കാറിനുമുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.


പുകയിലകൃഷി അനുവദിക്കണമെന്ന നിര്‍ദേശത്തെ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയവും പിന്തുണച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രാലയം ഈ മാസമാദ്യം പാര്‍ലമെന്റിന് കത്തുനല്‍കി. എം.പിമാരുടെ നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള പാര്‍ലമെന്ററി കമ്മിറ്റിക്ക് എന്നാല്‍ അനുകൂല അഭിപ്രായമല്ല ഉള്ളത്. അതേസമയം പുകയില ഉള്‍പ്പെടെ ആരോഗ്യത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ തുടരുന്ന കര്‍ശന നിലപാട് മയപ്പെടുത്തുമെന്നല്ല പുതിയ നിര്‍ദേശത്തിന്റെ അര്‍ത്ഥമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends