നവി മുംവൈയില്‍ 36 കാരനെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികളെന്നു സംശയിക്കുന്ന അഞ്ചംഗ സംഘത്തെ തേടി പോലീസ്

നവി മുംവൈയില്‍ 36 കാരനെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികളെന്നു സംശയിക്കുന്ന അഞ്ചംഗ സംഘത്തെ തേടി പോലീസ്

36കാരനെ അഞ്ചംഗ സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. നവി മുംബൈയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിലേക്ക് പോകുന്നതിനിടെ സിഗരറ്റ് വലിക്കുമ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് യുവാവിനെ സംഘം ആക്രമിച്ചത്. യുവാവിനെ മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. അഞ്ച് യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പറഞ്ഞു.


യുവാവിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത അഞ്ചംഗ സംഘത്തെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.സെക്ഷന്‍ 377 പ്രകാരമാണ് കേസെടുത്തത്. സംഭവം നടന്ന പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Other News in this category4malayalees Recommends