812.77 കാരറ്റ് ഭാരം; 63 മില്യണ്‍ ഡോളര്‍ വില; റഫ് ഡയമണ്ടായ ദി കോണ്‍സ്റ്റെലേഷനില്‍ നിന്നുള്ള നിര്‍മാണം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള, വലിയ വജ്രങ്ങളിലൊന്ന് ദുബായില്‍ അവതരിപ്പിച്ചു

812.77 കാരറ്റ് ഭാരം;  63 മില്യണ്‍ ഡോളര്‍ വില;  റഫ് ഡയമണ്ടായ ദി കോണ്‍സ്റ്റെലേഷനില്‍ നിന്നുള്ള നിര്‍മാണം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള, വലിയ വജ്രങ്ങളിലൊന്ന് ദുബായില്‍ അവതരിപ്പിച്ചു

ലോകത്തിലെ വലിയ വജ്രങ്ങളിലൊന്ന് ദുബായില്‍ അവതരിപ്പിച്ചു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് ട്രേഡിങ് കമ്പനിയായ നെമെസിസ് ഇനാഷണല്‍ ആണ് വ്യാഴാഴ്ച ജി.ഐ.എ. സര്‍ട്ടിഫിക്കറ്റോടുകൂടിയ ഡി കളേഡ് ഡയമണ്ട് അവതരിപ്പിച്ചത്.ഡി.എ.സി.സി.യുടെ ദുബായ് ഡയമണ്ട് കോണ്‍ഫറന്‍സിന്റെ നാലാംപതിപ്പിലാണ് വെളിപ്പെടുത്തല്‍ നടന്നത്.


ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള 812.77 കാരറ്റ് ഭാരവും 63 മില്യണ്‍ ഡോളര്‍ വിലയുമുള്ള റഫ് ഡയമണ്ടായ ദി കോണ്‍സ്റ്റെലേഷനില്‍നിന്നാണ് ഈ വജ്രത്തിന്റെ നിര്‍മാണം. ഇതിന്റെ മൂല്യനിര്‍ണയം, മാപ്പിങ്, മിനുക്കുപണികള്‍ എന്നിവ പൂര്‍ത്തിയാക്കാന്‍ 18 മാസമെടുത്തു.


Other News in this category



4malayalees Recommends