കുവൈത്തില്‍ പശു, പെണ്‍ വര്‍ഗത്തില്‍പ്പെട്ട ഒട്ടകം, ആടുമാടുകള്‍ മുതലായ മൃഗങ്ങളെ കൊന്ന് ഭക്ഷണമാക്കുന്നതിന് നിരോധനം; നിരോധനം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍

കുവൈത്തില്‍ പശു, പെണ്‍ വര്‍ഗത്തില്‍പ്പെട്ട ഒട്ടകം, ആടുമാടുകള്‍ മുതലായ മൃഗങ്ങളെ കൊന്ന് ഭക്ഷണമാക്കുന്നതിന് നിരോധനം; നിരോധനം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍

കുവൈത്തില്‍ പശു, പെണ്‍ വര്‍ഗത്തില്‍പ്പെട്ട ഒട്ടകം, ആടുമാടുകള്‍ മുതലായ മൃഗങ്ങളെ കൊന്ന് ഭക്ഷണമാക്കുന്നതിന് നിരോധനം. കൃഷി, മീന്‍പിടിത്തകാര്യ പൊതുസമിതിയാണ് കുവൈത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഇത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിരോധനം വ്യാഴാഴ്ച പ്രാബല്യത്തില്‍ വന്നു. ഒരു വയസ്സു മുതല്‍ നാലു വയസ്സുവരെയുള്ള പെണ്‍ മൃഗങ്ങളെ കൊല്ലുന്നതിനാണ് നിരോധനം.


രോഗമുള്ളതോ അല്ലെങ്കില്‍ പ്രജനനത്തിന് യോഗ്യമല്ലാത്തതോ ആയ മൃഗങ്ങളെ പുതിയ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കന്നുകാലികളെ സംരക്ഷിക്കാനുള്ള സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇറച്ചി ഉത്പന്നങ്ങള്‍ക്ക് വില ഗണ്യമായി ഉയരാനും കാരണമായേക്കും.

Other News in this category



4malayalees Recommends